റോഷാക്കിന് ശേഷം വീണ്ടും നിസാം ബഷീർ; നായകനായി പൃഥ്വിരാജ്; 'നോബഡി' ഒരുങ്ങുന്നു

കെട്ട്യോളാണ് എന്‍റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി പൃഥ്വിരാജ്. ‘നോബഡി’ എന്നാണ് ചിത്രത്തിനിടെ ടൈറ്റിൽ. റോഷാക്കിന്റെ രചയിതാവ് സമീര്‍ അബ്ദുള്‍ പുതിയ ചിത്രത്തിന്റെയും തിരക്കഥ രചിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ 4 എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘പരിചിതമായ ജോണറിനെ പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സിനിമയാണ് ഇത്’ എന്നാണ് ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.

അതേസമയം ‘ഗുരുവായൂരമ്പല നടയിൽ’ ആയിരുന്നു പൃഥ്വിരാജ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ വിജയാഘോഷ പരിപാടിയിലായിരുന്നു പുതിയ ചിത്രമായ നോബഡിയുടെ പ്രഖ്യാപനം.