ഇതൊന്നും ശരിയല്ല; അനിഖയ്ക്കും അനശ്വരയ്ക്കും എതിരെ സൈബര്‍ സദാചാര വാദികള്‍

വസ്ത്ര ധാരണത്തിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് വിധേയരായിരിക്കുകയാണ് നടിമാരായ അനിഖയും അനശ്വരയും. കഴിഞ്ഞ ദിവസം അനിഖ സുരേന്ദ്രന്‍ ആദ്യമായി നായികയായി എത്തുന്ന ഓ മൈ ഡാര്‍ലിങ് എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നിരുന്നു.

മൈക്ക് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കായി അനശ്വര രാജനും കൊച്ചിയില്‍ എത്തിയിരുന്നു. ഈ പരിപാടികളിലെ നടിമാരുടെ വസ്ത്രധാരണമാണ് സൈബര്‍ സദാചാരവാദികള്‍ക്ക് രസിക്കാത്തത്.

‘സംസ്‌കാര സമ്പന്നമായ കേരളത്തില്‍ ഇത്തരം വേഷഭൂഷാദികള്‍ ഒട്ടും നന്നല്ല സുഹൃത്തേ’ എന്നാണ് ഒരാള്‍ നടിമാരുടെ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ‘കുറച്ചുകൂടി സഭ്യമായ വസ്ത്ര അലങ്കാരം നന്നായിരുന്നു, മോളെ ഇതൊന്നും ശരിയല്ല ഇങ്ങനെ ആകരുത് കുട്ടികള്‍, പ്രേക്ഷകര്‍ നല്ല ഡ്രസ്സ് ഇട്ടാണ് നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നത്’, ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയ കമന്റുകള്‍. ഇതിനോടൊപ്പം തന്നെ വളരെ മോശമായ കമന്റുകളും പ്രതികരണങ്ങളും വന്നിട്ടുണ്ട്.

അതേസമയം, ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല. അനശ്വര രാജന്‍ നായികയായി എത്തുന്ന മൈക്ക് തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ബോളിവുഡ് താരം ജോണ്‍ എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓ മൈ ഡാര്‍ളിങ്ങാണ് അനിഖയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്