''പടച്ചോന്‍ വലിയൊരു സംഭവാ, ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര് മറക്കൂല''; ചര്‍ച്ചയായി നൂറിന്റെ പോസ്റ്റും മറുപടിയും

നടി നൂറിന്‍ ഷെരീഫ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റും അതിന് താഴെ എത്തിയ കമന്റിന് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താന്‍ മോഡലായ പരസ്യ ഹോര്‍ഡിംഗിന് മുന്നില്‍ നിന്നുള്ള വീഡിയോയാണ് നൂറിന്‍ പങ്കുവെച്ചത്.

സിനിമാ ജീവിതം തുടങ്ങിയപ്പോള്‍ പൊട്ടിക്കരയേണ്ട അവസ്ഥ വന്ന സ്ഥലത്ത് തന്നെ ഇങ്ങനെയൊരു സന്തോഷത്തിന് അവസരം നല്‍കിയതിനെ കുറിച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്. ഈ പോസ്റ്റിന് താഴെയാണ് അധിക്ഷേപ കമന്റ് എത്തിയത്. “”പേര് കൊണ്ട് മുസ്ലിമായതു കൊണ്ട് കാര്യമില്ല, സ്‌ക്രീനില്‍ തല മറച്ച് അഭിനയിച്ചാല്‍ പോരാ ജീവിതത്തിലും മുസ്ലിം തല മറയ്ക്കണം”” എന്നായിരുന്നു കമന്റ്.

ഇതിന് മറുപടിയുമായി നൂറിനും രംഗത്തെത്തി. “”അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് കമന്റ് ഇട്ടിരുന്നാല്‍ പോരേ ചേട്ടാ, എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ”” എന്നാണ് നൂറിന്റെ മറുപടി. ഇതോടെ താരത്തെ പിന്തുണച്ച് നിരവധിപേര്‍ രംഗത്തെത്തി.

നൂറിന്‍ ഷെരീഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഈ പടച്ചോന്‍ വലിയൊരു സംഭവാ! ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര് മറക്കൂല. സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല. എല്ലാം നല്ലതിന്. ഇന്നിത് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വിഡിയോയില്‍ Masha Allah സ്വപ്നം കാണുക! കട്ടക് അതിനു വേണ്ടി പണി എടുക്കുക. എന്നും! എന്നെന്നും.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്