200 കോടി രൂപയുടെ തട്ടിപ്പുകേസില്‍ ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് സുകേഷ് ചന്ദ്ര ശേഖര്‍.
തന്റെ കാര്യത്തില്‍ ബോളിവുഡ് താരം നോറ ഫത്തേഹിക്ക് ജാക്വലിന്‍ ഫെര്‍ണാണ്ടസിനോട് അസൂയയുണ്ടെന്നും ജാക്വലിനെതിരെ നോറ ഫത്തേഹി തന്നെ ബ്രെയിന്‍ വാഷ് ചെയ്യാറുണ്ടെന്നും അതിനാല്‍ ജാക്വിലിനെ ഉപേക്ഷിച്ച് അവളുമായി ഡേറ്റിംഗ് ആരംഭിക്കണമെന്നാണ് ആവശ്യമെന്നും സുകേഷ് തന്റെ അഭിഭാഷകരായ അനന്ത് മാലിക്കും എകെ സിംഗ് മുഖേനയും പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
”നോറ ഒരു ദിവസം 10 തവണയെങ്കിലും എന്നെ വിളിക്കും, കോളിന് മറുപടി നല്‍കിയില്ലെങ്കില്‍ അവള്‍ എന്നെ വിളിക്കുന്നത് തുടരുമായിരുന്നു,” സുകേഷ് അവകാശപ്പെട്ടു.
‘ഞാനും ജാക്വലിനും സീരീയസായ ബന്ധത്തിലായിരുന്നതിനാല്‍, ഞാന്‍ നോറയെ ഒഴിവാക്കിത്തുടങ്ങി, പക്ഷേ അവള്‍ എന്നെ വിളിച്ചുകൊണ്ടിരുന്നു, കൂടാതെ ഞാന്‍ ഒരു സംഗീത നിര്‍മ്മാണ കമ്പനി സ്ഥാപിക്കാന്‍ ബോബിയെ (നോറയുടെ ബന്ധു) സഹായിക്കണമെന്ന് ആവശ്യപ്പെട്ടു.
ആഡംബര വസ്തുക്കള്‍ നല്‍കിയും പലര്‍ക്കും പണം നല്‍കിയുമാണ് ജാക്വലിനുമായി സുകേഷ് ചന്ദ്രശേഖര്‍ അടുപ്പം സ്ഥാപിച്ചത്. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേര്‍ഷ്യന്‍ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങള്‍ ജാക്വിലിന് സുകേഷ് നല്‍കിയിരുന്നു.
ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പര്‍ ഹീറോ ഫിലിം നിര്‍മ്മിക്കാമെന്ന് സുകേഷ് വാഗ്ദാനം നല്‍കിയിരുന്നു. കൂടുതല്‍ സിനികളില്‍ നടി ഒപ്പു വെയ്ക്കാതിരുന്ന സാഹചര്യം ഉപയോഗപ്പെടുത്തിയായിരുന്നു സുകേഷിന്റെ വാഗ്ദാനം. ജാക്വിലിനെ വിശ്വസിപ്പിക്കാനായി ചില നിര്‍മ്മാതാക്കളുടെ പേരും കൈമാറുകയായിരുന്നു.