എന്തുകൊണ്ട് നാനി നിരസിച്ചു? ദുല്‍ഖറിന് മുമ്പ് നായകനായി പരിഗണിച്ചത് ഈ താരത്തെ

ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ലക്കി ഭാസ്‌കര്‍’ നടത്തുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ 40 കോടി രൂപ കളക്ഷന്‍ നേടിയിരിക്കുകയാണ്. 50 കോടി നേട്ടത്തിലേക്കാണ് ചിത്രം കുതിപ്പ് തുടരുന്നത്. ഇതോടെ തെലുങ്കില്‍ ദുല്‍ഖറിന്റെ സ്വീകാര്യത വര്‍ദ്ധിച്ചിരിക്കുകയാണ്.

എന്നാല്‍ ദുല്‍ഖറിനെ ആയിരുന്നില്ല സിനിമയ്ക്കായി പരിഗണിച്ചത്. സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ഈ ചിത്രത്തിലെ നായകനാവാന്‍ ആദ്യം പരിഗണിച്ചിരുന്നത് മറ്റൊരു തെലുങ്ക് താരത്തെയാണ്. നാനിയെ ആണ് സിനിമയ്ക്കായി ആദ്യം പരിഗണിച്ചത്. എന്നാല്‍ ഒരു കുട്ടിയുടെ അച്ഛനായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നാനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല.

ജേഴ്‌സി, ഹായ് നന്ന എന്നീ ചിത്രങ്ങളില്‍ നാനി അച്ഛന്‍ റോളുകളില്‍ എത്തിയിരുന്നു. ഇതേ വേഷം ആവര്‍ത്തിച്ചാല്‍ തന്റെ ഇമേജ് അതായി മാറുമോ എന്ന് നാനി സംശയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നീടാണ് വെങ്കി അറ്റ്‌ലൂരി ദുല്‍ഖറിലേക്ക് എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ ആദ്യ ദിനം 175 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം 200ല്‍ അധികം സ്‌ക്രീനുകളിലേക്ക് ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിന്ന് മാത്രം ആദ്യ മൂന്നു ദിവസം കൊണ്ട് ചിത്രം ആറര കോടിയോളം ഗ്രോസ് നേടിക്കഴിഞ്ഞു. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.

എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം, 1992 ല്‍ ബോംബ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ഭാസ്‌കര്‍ എന്ന ഒരു സാധാരണ ബാങ്ക് ക്ലര്‍ക്കിന്റെ കഥയാണ് പറയുന്നത്.

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്തിരിക്കുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്.

Latest Stories

ക്ഷേമ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയുമായി ആരോഗ്യവകുപ്പ്; 18 ശതമാനം പലിശയടക്കം പണം തിരിച്ചുപിടിക്കും

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ