പ്രശസ്ത ഇറാനിയൻ സംവിധായകൻ ദരിയുഷ് മെഹർജുയിയെയും ഭാര്യയെയും അക്രമി വീട്ടിൽ കയറി കുത്തികൊലപ്പെടുത്തി

പ്രശസ്ത ഇറാനിയൻ സംവിധായകൻ ദരിയുഷ് മെഹർജുയിയെയും ഭാര്യയെയും ടെഹ്റാനിലെ വസതിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അജ്ഞാതനായ അക്രമി വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭാര്യ വഹീദ മുഹമ്മദിഫറിന്റെയും ദരിയുഷ് മെഹർജുയിയുടെയും കഴുത്തിൽ മുറിവുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള വസതിയിലാണ് ഇരുവരും താമസിക്കുന്നത്.

മകൾ മോന മെഹർജുയി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അക്രമിക്ക് പ്രകോപനപരമായ കാരണങ്ങൾ ഇല്ലെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ നിന്നും  തങ്ങൾക്ക് ജീവന് ഭീഷണയുണ്ടെന്ന് ഭാര്യ വഹീദ മുഹമ്മദിഫറി കുറച്ച് ദിവസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു.

1970 കളുടെ തുടക്കത്തിൽ മികച്ച റിയലിസ്റ്റിക് സിനിമകൾ സംവിധാനം ചെയ്ത് ഇറാനിയൻ ന്യൂവേവ് സിനിമകളുടെ ഭാഗമായ വിഖ്യാത സംവിധായകനാണ് ദരിയുഷ് മെഹർജുയി. ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സിൽവർ ഹ്യൂഗോ അവാർഡ് അടക്കം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ സംവിധായകനാണ് ദരിയുഷ് മെഹർജുയി.

Latest Stories

മാസ് ഫോമില്‍ സൂര്യ, കണക്കുകള്‍ തീര്‍ക്കാന്‍ 'റെട്രോ'; കാര്‍ത്തിക് സുബ്ബരാജ് ഐറ്റം ലോഡിങ്, ടീസര്‍ വൈറല്‍

ടെലികോം കമ്പനികളുടെ കൊള്ള വേണ്ടെന്ന് ട്രായ്; ഇനി ഉപയോഗിക്കുന്ന സേവനത്തിന് മാത്രം പണം

ഞാനൊരു മുഴുക്കുടിയന്‍ ആയിരുന്നു, രാത്രി മുഴുവന്‍ മദ്യപിക്കും, വലിക്കും.. പക്ഷെ: ആമിര്‍ ഖാന്‍

പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് പൊലീസ്; നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ; കേന്ദ്രമന്ത്രി പറഞ്ഞിട്ടും അനുസരിച്ചില്ല

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ്

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍