പേര് പറഞ്ഞില്ലെന്ന് വെച്ച് ആ സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല; ഞങ്ങളുടെ ഉദ്ദേശം പോസിറ്റീവ് ആയിരുന്നു: ആസിഫ് അലി

തങ്ങളുടെ ഉദ്ദേശം പോസിറ്റീവ് ആയിരുന്നുവ്യക്തമാക്കി ആസിഫ് അലി രംഗത്ത്. ടൊവിനോയ്ക്കും ആൻ്റണി വർഗീസിനും ഒപ്പം ചെയ്‌ത പ്രമോഷൻ വീഡിയോയിൽ മറ്റ് ഓണച്ചിത്രങ്ങളുടെ പേരുകൾ പറയാൻ വിട്ടുപോയതിൽ വിഷമമുണ്ടെന്ന് ആസിഫ് അലി പറഞ്ഞു. അതേസമയം പേര് പറഞ്ഞില്ലെന്ന് വെച്ച് ആ സിനിമയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

സിനിമ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആസിഫ്. ഞങ്ങൾ മൂന്നുപേരും ഏകദേശം ഒരേ പ്രായത്തിലുള്ള ആളുകളാണെന്നും വളരെ ഗംഭീരമായ തുടക്കം മലയാള സിനിമയ്ക്ക് കിട്ടിയ വർഷമാണിതെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. ഒരുപാട് നല്ല സിനിമകൾവന്നു, തിയേറ്ററുകൾ വീണ്ടും സജീവമായി. അങ്ങനെയിരിക്കുന്ന സമയത്താണ് അവസരത്തിൽ നമ്മളാരും പ്രതീക്ഷിക്കാത്ത ഒരു സംഭവമുണ്ടാകുന്നത്.

അതിന്റെ നെഗറ്റിവിറ്റി സിനിമയിൽ മൊത്തം വരുന്നുവെന്നും തിയേറ്ററുകളെ അത് ബാധിച്ചോ ഇല്ലയോ എന്നത് നമുക്കറിയില്ലെന്നും ആസിഫ് പറയുന്നു. പക്ഷേ ഈയൊരു ഓണസീസൺ എന്നു പറയുന്നത്, എല്ലാ ബിസിനസ്സുകളേയും പോലെ സിനിമയ്ക്കും വളരെ പ്രധാനപ്പെട്ടതാണ്. ഈ അവധിക്കാലത്ത് കുടുംബത്തിന് തിയേറ്ററുകളിൽ വന്ന് കാണാനാകുന്ന എല്ലാത്തരത്തിലുമുള്ള സിനിമകളും ഉണ്ട്. അത്തരത്തിൽ ആ ഒരു സീസൺ സജീവമാകമണെന്ന ഉദ്ദേശ്യം മാത്രമാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നതെന്ന് ആസിഫ് അലി പറയുന്നു.

ഞങ്ങൾ മൂന്ന് പേരും സിനിമയുടെ പ്രമോഷനുകളുമായി ബന്ധപ്പെട്ട് മൂന്ന് സ്ഥലങ്ങളിൽ നിൽക്കുന്ന സമയത്താണ് പെട്ടെന്നൊരു ചിന്ത വരുന്നത്. ബാക്കിയുള്ള സിനിമകളെ മെൻഷൻ ചെയ്‌തില്ല എന്നുള്ളത് തെറ്റാണ്. പക്ഷേ ഞങ്ങളുടെ ഉദ്ദേശം പോസിറ്റീവ് ആയിരുന്നു. നെഗറ്റീവ് രീതിയിലേയ്ക്ക് ഇത് പോകുമെന്ന് കരുതിയില്ല. നമുക്ക് മാർക്കറ്റ് ചെയ്യാനേ പറ്റൂ, ആളുകളുടെ ചോയ്‌സ് ആണ് ഏത് കാണണമെന്ന്. പേര് പറഞ്ഞില്ലെന്ന് വെച്ച് ആ സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല. പേര് പറയാൻ വിട്ടുപോയതിൽ വിഷമം ഉണ്ടെന്നും ആസിഫ് വ്യക്തമാക്കി.

തങ്ങളുടെ ഓണം റിലീസ് ചിത്രങ്ങളെ പ്രമോട്ട് ചെയ്ത് ടൊവിനോ തോമസും ആസിഫ് അലിയും ആൻ്റണി വർഗീസും എത്തിയതിന് പിന്നാലെ ഇവർക്കെതിരെ നടിയും നിര്‍മ്മാതാവുമായ ഷീലു എബ്രഹാം രംഗത്തെത്തിയിരുന്നു. പവർ ഗ്രൂപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ചോദ്യചിഹ്നം ഉയർത്തിയ ഒരു കാർഡിനൊപ്പമാണ് റീലിനെ വിമർശിച്ച് ഷീലു പോസ്റ്റ് പങ്കുവച്ചത്. നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത് എന്നാണ് ഷീലു പറഞ്ഞത്. ഓണം റിലീസായി തീയറ്ററില്‍ എത്തുന്ന കൊണ്ടല്‍, എആര്‍എം, കിഷ്കിന്ധകാണ്ഡം എന്നീ ചിത്രങ്ങളെ പ്രമോട്ട് ചെയ്താണ് താരങ്ങൾ ഒരുമിച്ച് വീഡിയോ പങ്കുവച്ചത്. ഇത് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ