അനധികൃത നിര്‍മാണവും ഖനനവും നടത്തിയെന്ന് ആരോപിച്ച് തെലുങ്ക് നടന്‍ നാഗാര്‍ജുനയ്‌ക്കെതിരെ നോട്ടീസ്. ഗോവയിലെ മന്ദ്രേം പഞ്ചായത്താണ് ബുധനാഴ്ച നോട്ടീസ് നല്‍കിയത്. ഗോവ പഞ്ചായത്ത് രാജ് ആക്ട് 1994 പ്രകാരമാണ് മന്‍ഡ്രേം പഞ്ചായത്ത് സര്‍പഞ്ച് അമിത് സാവന്ത് നോട്ടീസ് നല്‍കിയത്.
പഞ്ചായത്തില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് അശ്വേവാഡ, മന്ദ്രേം ഗ്രാമത്തില്‍ നാഗാര്‍ജുന നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവക്കണമെന്നും അല്ലെങ്കില്‍ ഗോവ പഞ്ചായത്ത് രാജ് ആക്ട് 1994 പ്രകാരം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കി.
നാഗാര്‍ജുനയുടെ മൂന്ന് ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തിറങ്ങിയത്. ബ്രഹ്‌മാസ്ത്രയിലൂടെ ഈ വര്‍ഷം ഹിന്ദി സിനിമയിലേക്കും നാഗാര്‍ജുന ചുവടുവച്ചിരുന്നു.