പ്രശാന്ത് അലക്‌സാണ്ടര്‍ ഒരു രത്‌നം, ആവാസവ്യൂഹത്തിന് ശേഷവും കൃഷാന്ദിന്റെ കുതിപ്പ് തുടരുകയാണ്; പുരുഷപ്രേതത്തെ കുറിച്ച് എന്‍.എസ് മാധവന്‍

‘ആവാസവ്യൂഹ സംവിധായകന്‍ കൃഷാന്ദിന്റെ രണ്ടാം ചിത്രമായ ‘പുരുഷ പ്രേതം’ കഴിഞ്ഞ ദിവസമാണ് സോണി ലിവിലൂടെ റിലീസ് ചെയ്തത്. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടുന്ന സിനിമയെ പ്രശംസിച്ചെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.

‘പുരുഷപ്രേതം- ഒരു വിചിത്രമായ പൊലീസ് നടപടിക്രമം. പ്രശാന്ത് അലക്‌സാണ്ടര്‍ ഒരു രത്‌നമാണ്. അദ്ദേഹത്തെ കൂടുതല്‍ സിനിമകളില്‍ കാണാന്‍ ആഗ്രഹിക്കുന്നു. സൂപ്പര്‍ സെബാസ്റ്റ്യന്റെ ട്രാജികോമഡി ഉജ്ജ്വലമായി തന്നെ അവതരിപ്പിച്ചു. ആവാസവ്യൂഹത്തിന് ശേഷവും കൃഷാന്ദിന്റെ കുതിപ്പ് തുടരുകയാണ്. മറ്റൊരു മികച്ച മലയാള ചിത്രം’, എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

കൃഷാന്ദ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മനു തൊടുപുഴയുടെ കഥക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അജിത്ത് ഹരിദാസ് ആണ്. സംഗീതം അജ്മല്‍ ഹുസ്ബുള്ള. മാന്‍കൈന്‍ഡ് സിനിമാസ്, എയ്ന്‍സ്റ്റീന്‍ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, എയ്ന്‍സ്റ്റീന്‍ സാക്ക് പോള്‍, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ക്കൊപ്പം പ്രശാന്ത് അലക്‌സാണ്ടറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നിതിന്‍ രാജു, ആരോമല്‍ രാജന്‍, സിജോ ജോസഫ്, പോള്‍ പി ചെറിയാന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്ചിത്രത്തില്‍ പ്രശാന്ത് അലക്‌സാണ്ടറിന് പുറമെ ജഗദീഷും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദര്‍ശന രാജേന്ദ്രന്‍ ആണ് നായിക. സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്, ഗീതി സംഗീത, സിന്‍സ് ഷാന്‍, രാഹുല്‍ രാജഗോപാല്‍, ദേവിക രാജേന്ദ്രന്‍, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാര്‍വതി, അര്‍ച്ചന സുരേഷ്, അരുണ്‍ നാരായണന്‍, നിഖില്‍ എന്നിവരും അഭിനയിക്കുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ