സാങ്കേതികവിദ്യയെ കുറിച്ച് ധാരണകളില്ല; 'സിബിഐ 5'നെക്കുറിച്ച് എന്‍.എസ് മാധവന്‍

മമ്മൂട്ടി ചിത്രം ‘സിബിഐ 5 ദി ബ്രെയിന്‍’ കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. നെറ്റ്ഫ്ളിക്‌സില്‍ റിലീസ് സിനിമയെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ചിത്രം കണ്ടുവെന്നും നിരവധി പോരായ്മകളുണ്ടെന്നും അദ്ദേഹം പറയുന്നു.

‘സിബിഐ 5 ദി ബ്രെയിന്‍ നെറ്റ്ഫ്‌ലിക്‌സില്‍ കണ്ടു. നിത്യഹരിതനായ മമ്മൂട്ടിക്ക് കയ്യടി. എന്നാല്‍ സിനിമയില്‍ പ്രശ്‌നങ്ങളുണ്ട്… വലുത് തന്നെ. വൈഫൈയോ ബ്ലൂടൂത്തോ ഇല്ലാത്ത വിമാനത്തിനുള്ളില്‍ വച്ച് എങ്ങനെയാണ് ഇരയുടെ പേസ്‌മേക്കര്‍ കൊലയാളി ഹാക്ക് ചെയ്യുന്നത്? സാങ്കേതികവിദ്യയെക്കുറിച്ച് ധാരണകള്‍ ഇല്ലാതെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്’, എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

ജൂണ്‍ പന്ത്രണ്ടിനാണ് നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രത്തിന്റെ സ്ട്രീമിങ് തുടങ്ങിയത്. സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ച തിയേറ്റര്‍ റിലീസിനൊടുവില്‍ ഒടിടിയില്‍ എത്തിയപ്പോള്‍ ട്രോളുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയ സൗബിന്‍ ഷാഹിര്‍, സിബിഐ 5ലെ മിസ്‌കാസ്റ്റ് ആണെന്നാണ് ട്രോളന്മാരുടെ പക്ഷം. പറയുന്ന ഡയലോഗുകള്‍ വ്യക്തമല്ല, കഥാപാത്രത്തിന് അനുയോജ്യമായ ഒന്നും തന്നെ സൗബിനില്‍ നിന്ന് ഉണ്ടാകുന്നില്ല എന്നാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

അതേസമയം സി.ബി.ഐ 5 ദ ബ്രെയിനിന് നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചിലയാളുകള്‍ ശ്രമിച്ചിരുന്നതായും അത് ഒരു പരിധി വരെ നടന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ കെ മധു തിയേറ്റര്‍ റിലീസിന് ശേഷം പറഞ്ഞിരുന്നു.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍