ഭാവന ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഭാവനയും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലായി 12 ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. നാല് ഷെഡ്യൂളുകല്‍ലായി 60 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍, ആര്‍ട്ട്: മിഥുന്‍ ചാലിശേരി, കൊറിയോഗ്രഫി : അനഘ – റിഷ്ധാന്‍, കോസ്റ്റ്യൂം: മെല്‍വി ജെ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി: വിവേക് ഭരതന്‍, അരുണ്‍ റഷ്ദി, ശബരീദാസ് തോട്ടിങ്കല്‍, ജയ് വിഷ്ണു, ക്രിയേറ്റീവ് ഡയറക്ടര്‍: ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പിആര്‍ഒ: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ചിത്രം ആ വര്‍ഷം അവസാനത്തോടെ തിയേറ്ററുകളിലെത്തും.