ബേസിലും ഗ്രേസ് ആന്റണിയും ഒന്നിക്കുന്നു; നേരിന് ശേഷം വീണ്ടും ജീത്തു ജോസഫ്; 'നുണക്കുഴി' ടീസർ പുറത്ത്

ബേസിൽ ജോസഫിനെയും ഗ്രേസ് ആന്റണിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ‘നുണക്കുഴി’ ടീസർ പുറത്ത്. ഓഗസ്റ്റ് 15-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. വലിയ വജയം നേടിയ മോഹൻലാൽ ചിത്രം നേരിന് ശേഷമത്തുന്ന ജീത്തു ജോസഫ് ചിത്രം കൂടിയാണ് നുണക്കുഴി. ലയേഴ്‌സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ സ്വീകാര്യതയാണ് നേടിയത്.

‘ട്വൽത്ത് മാൻ’, ‘കൂമൻ’ എന്നീ ജീത്തു ജോസഫ് ചിത്രങ്ങളുടെ തിരക്കഥ രചിച്ച കെ ആർ കൃഷ്ണകുമാറാണ് നുണക്കുഴിക്ക് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. സരിഗമയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ബൈജു സന്തോഷ്, സിദ്ദിഖ്, മനോജ് കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണൻ, കലാഭവൻ ജിന്റോ എന്നീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

സംഗീതം – ജയ് ഉണ്ണിത്താൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ – വിഷ്ണു ശ്യാം, എഡിറ്റർ – വിനായക് വി എസ്, വരികൾ – വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ – ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ -സിനോയ് ജോസഫ്, മേക്ക് അപ് – അമൽ ചന്ദ്രൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍