സൈനയ്ക്ക് എതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം; സിദ്ധാര്‍ത്ഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെക്കുറിച്ച് നടന്‍ സിദ്ധാര്‍ഥ് നടത്തിയ ലൈംഗികച്ചുവയുള്ള പരാമര്‍ശം വിവാദമാകുന്നു. നടന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ ട്വിറ്ററിന് നോട്ടീസ് അയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തെ കുറിച്ചുള്ള സൈനയുടെ ട്വീറ്റിനായിരുന്നു ലൈംഗികച്ചുവയുള്ള മറുപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബില്‍ നിന്ന് പാതിവഴിയില്‍ തിരിച്ചെത്തിയതിനെ കുറിച്ച് പ്രതികരിച്ചുകൊണ്ട് , ‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാവില്ല. സാധ്യമായ ശക്തമായ വാക്കുകളില്‍ പറഞ്ഞാല്‍, പ്രധാനമന്ത്രി മോദിക്കെതിരായ ഭീരുവായ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു. അരാജകവാദികള്‍. എന്നാണ് സൈന ട്വീറ്റ് ചെയ്തത്.

‘സബ്ടില്‍ കോക്ക് ചാമ്പ്യന്‍ ഓഫ് ദി വേള്‍ഡ്. ദൈവത്തിന് നന്ദി ഞങ്ങള്‍ക്ക് ഇന്ത്യയുടെ സംരക്ഷകരുണ്ട്. ലജ്ജിക്കുന്നു റിഹാന’, എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മറുപടി. തൊട്ടുപിന്നാലെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റിനെ വിമര്‍ശിച്ചു രംഗത്ത് വന്നു. ‘ഈ മനുഷ്യന് ചില പാഠങ്ങള്‍ ആവശ്യമാണ്. ട്വിറ്ററില്‍ എന്തുകൊണ്ടാണ് ഈ വ്യക്തിയുടെ അക്കൗണ്ട് ഇപ്പോഴും നിലനില്‍ക്കുന്നത്? ബന്ധപ്പെട്ട പോലീസിനെ സമീപിക്കുക’, രേഖ പറഞ്ഞു.

വിഷയത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുവാനും അന്വേഷണം നടത്തുവാനും മഹാരാഷ്ട്ര ഡിജിപിയോടും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ താന്‍ ലൈംഗികച്ചുവയുള്ള ഒന്നും തന്നെ പറഞ്ഞിട്ടില്ല എന്നാണ് സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. ‘കോക്ക് ആന്‍ഡ് ബുള്‍, ആ റഫറന്‍സ് ആയിരുന്നു. എന്നാണ് സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം