വിഘ്നേഷിന് നയൻതാരയുടെ വക വിവാഹ സമ്മാനം; 20 കോടിയുടെ വീട്

നയൻതാര- വിഘ്‌നേശ് ശിവൻ വിവാഹത്തിനു പിന്നാലെ വിഘ്നേഷിനായി 20 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവ് നയൻതാര വാങ്ങിയെന്ന് റിപ്പോർട്ടുകൾ. ജീവിതത്തിലെ ഈ സുന്ദര മുഹൂർത്തത്തിന് പിന്നാലെ വിഘ്‌നേശിന്റെ സഹോദരിക്ക് 30 പവന്റെ സ്വർണാഭരണങ്ങളും അടുത്ത ബന്ധുക്കൾക്ക് മറ്റ് സമ്മാനങ്ങളും നയൻതാര നൽകി.

ബംഗ്ലാവിന്റെ ഡോക്യുമെന്റേഷൻ ജോലികൾ പൂർത്തിയായതായും റിപ്പോർട്ടുണ്ട്. ഈ ബംഗ്ലാവ് വിഘ്‌നേഷിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. വിഘ്നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് നയൻതാര സ്വർണാഭരണങ്ങളും സമ്മാനിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കൾക്കും താരം നിരവധി വിലയേറിയ ആഡംബര വസ്തുക്കൾ സമ്മാനിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നയൻതാരയ്ക്ക് സമ്മാനം നൽകാൻ വിഘ്‌നേഷും മറന്നില്ല. നയൻതാര വിവാഹ ചടങ്ങിൽ അണിഞ്ഞ 2.5 മുതൽ 3 കോടി രൂപ വരെ വിലമതിക്കുന്ന ആഭരണങ്ങൾ വിഘ്നേഷ് വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ നയൻതാരയ്ക്ക് അഞ്ച് കോടി രൂപ വിലമതിക്കുന്ന വജ്രമോതിരവും വിഘ്നേഷ് സമ്മാനമായി നൽകിയിരുന്നു.

Read more

ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് തെന്നിന്ത്യൻ താര നയൻതാരയും വിഘ്നേഷും ഒന്നായിരിക്കുന്നത്. രൂഖ് ഖാൻ രജനികാന്ത്, കമൽ ഹാസൻ, വിജയ്, അജിത്ത് സൂര്യ, കാർത്തി, ശിവകാർത്തികേയൻ,വിജയ് സേതുപതി, സാമന്ത തുടങ്ങി 30 ൽ അധികം താരങ്ങളാണ് അതിഥികളായെത്തിയത്.