സെലിബ്രിറ്റികളെ ആരാധിക്കുന്നവര്‍ക്ക് ബുദ്ധി തീരെക്കുറവ് ; പുതിയ പഠനം വെളിപ്പെടുത്തുന്നത്

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തെ അന്ധമായി പിന്തുടരുന്നവര്‍ക്ക് ബുദ്ധി തീരെ കുറവായിരിക്കുമെന്ന് പഠനം. 2021 അവസാനം ബി.എം.സി സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

1,763 ഹംഗേറിയന്‍ പൗരന്മാരില്‍ നടത്തിയ പഠനത്തിന് ശേഷമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തുന്നത്. ഡിജിറ്റ് സിംബോളൈസേഷന്‍ ടെസ്റ്റ്, സെലിബ്രിറ്റികളോടുള്ള ആരാധനയുടെ ആഴമറിയാനുള്ള ചോദ്യാവലി, 30 വാക്കിന്റെ വൊക്കാബുലറി ടെസ്റ്റ് എന്നിവയാണ് ഇവരില്‍ നടത്തിയത്.

ചോദ്യാവലിയിലൂടെ ഒരാളുടെ ആരാധന എത്രത്തോളമുണ്ട് എന്നതാണ് അളന്നത്. പ്രിയപ്പെട്ട സെലിബ്രിറ്റിയുടെ വ്യക്തിപരമായ ശീലങ്ങള്‍ പഠിക്കാന്‍ ഞാന്‍ പലപ്പോഴും നിര്‍ബന്ധിതനാകാറുണ്ട്, എന്റെ പ്രിയപ്പെട്ട സെലിബ്രിറ്റിയുടെ ജീവിതത്തിന്റെ വിശദാംശങ്ങളില്‍ ഞാന്‍ ശ്രദ്ധാലുവാണ്, അവരെ ഒന്നുനേരിട്ട് കാണാന്‍ ഞാന്‍ എന്തുവേണമെങ്കിലും ചെയ്യും തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. കൂടാതെ പഠനത്തില്‍ പങ്കെടുത്തവരുടെ വിദ്യാഭ്യാസ നിലവാരം, കുടുംബ വരുമാനം, സമ്പാദ്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഗവേഷകര്‍ ശേഖരിച്ചിരുന്നു.

സെലിബ്രിറ്റികളോട് കൂടുതല്‍ ആരാധനയുള്ളവര്‍ ബുദ്ധിശക്തി വിലയിരുത്തുന്ന പരീക്ഷകളില്‍ താഴ്ന്ന പ്രകടനമാണ് കാണിച്ചത്. മറ്റുള്ളവര്‍ താരതമ്യേന ഉയര്‍ന്ന പ്രകടനവും കാഴ്ചവെക്കുകയും ചെയ്തു. താരാധാന മൂത്തവരുടെ തലച്ചോറില്‍ മറ്റ് കാര്യങ്ങളൊന്നും കാര്യമായി കയറില്ലെന്നും ചിന്തിക്കാനുള്ള കഴിവ് കുറയുമെന്നും പഠനങ്ങള്‍ പറയുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്