ലാലേട്ടനൊപ്പം എന്റെ അടുത്ത ചിത്രം..; ലൊക്കേഷന്‍ ചിത്രവുമായി വി.എ ശ്രീകുമാര്‍, വൈറല്‍

‘ഒടിയന്‍’ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും വി.എ ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നു. ആറ് വര്‍ഷത്തിനിപ്പുറമാണ് മോഹന്‍ലാലിനൊപ്പം വീണ്ടും ഒരു പ്രോജക്ടിന്റെ ഭാഗമായതിന്റെ സന്തോഷം സംവിധായകന്‍ പങ്കുവച്ചിരിക്കുന്നത്. ”ലാലേട്ടനൊപ്പം എന്റെ അടുത്ത ചിത്രം” എന്നാണ് ശ്രീകുമാര്‍ കുറിച്ചത്. എന്നാല്‍ ഈ പ്രോജക്റ്റിന്റെ കൂടുതല്‍ വിവരങ്ങളൊന്നും വ്യക്തമല്ല.

ഇതൊരു പരസ്യ ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ പുതുതായി ബ്രാന്‍ഡ് അംബാസിഡര്‍ ആവുന്ന ഒരു ബിസ്‌കറ്റ് കമ്പനിയുടെ പരസ്യചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലും വി.എ ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നത് എന്ന കാര്യം നേരത്തെ ശ്രീകുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു.

ഒടിയന്റെ പ്രധാന ലൊക്കേഷനായിരുന്ന പാലക്കാടാണ് ഈ പരസ്യ ചിത്രവും ഷൂട്ട് ചെയ്യുന്നത്. സിനിമയില്‍ എത്തുന്നതിന് മുമ്പേ പരസ്യ മേഖലയില്‍ സജീവമാണ് വി.എ ശ്രീകുമാര്‍. പുഷ് എന്ന പേരിലുള്ള ശ്രീകുമാറിന്റെ അഡ്വര്‍ട്ടൈസിംഗ് കമ്പനിയുടെ പരസ്യങ്ങളില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സിനിമാ സൂപ്പര്‍താരങ്ങളും അഭിനയിച്ചിട്ടുണ്ട്.

ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒരേയൊരു ചിത്രമാണ് ഒടിയന്‍. ഇതിന് ശേഷം മാപ്പിള ഖലാസികളുടെ ജീവിതം പറയുന്ന ഒരു ബോളിവുഡ് ചിത്രം ശ്രീകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ‘മിഷന്‍ കൊങ്കണ്‍’ എന്ന് പേരിട്ട ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം