Connect with us

FILM NEWS

ഒടിയന്റെ ഗംഭീരവിശേഷങ്ങളുമായി മേക്കിംഗ് വീഡിയോ പുറത്ത്

, 8:44 pm

ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ മേക്കിംഗ് വീഡിയോ എത്തി. സംവിധായകന്‍ തന്നെയാണ് തന്റെ ഫെയ്‌സ് ബുക്കിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ശ്രീകുമാര്‍ മേനോനൊരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാനഷെഡ്യൂള്‍ ആരംഭിച്ചിരിക്കുകയാണ് പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായിട്ടാണ് ഷൂട്ടിംഗ് നടക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ഒടിയനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഗ് റിലീസായിട്ടാണ് ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. ഓണം റിലീസായിട്ടായിരിക്കും ചിത്രം എത്തുക. സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒടിയന്‍ മാണിക്യന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ പാലക്കാട് നടക്കുന്ന ഷൂട്ടിംഗില്‍ 1960-1970 കാലഘട്ടമാണ് ചിത്രീകരിക്കുന്നത്. നാടന്‍ സംഗീത ഉപകരണങ്ങളും മറ്റും സിനിമയുടെ പ്രത്യേകതയാണെന്നും സംവിധായകന്‍ അടുത്തിടെ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട.

മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

പ്രമുഖ പരസ്യസംവിധായകനായ വി എ ശ്രീകുമാര്‍ മേനോന്റെ ആദ്യ സംവിധാന സംരഭമാണ് ഒടിയന്‍. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

This is what keeps me going, the energy and support of the entire cast and crew of Odiyan no matter how difficult the situation is. And I would proudly call this my family, my Odiyan family! #Odiyan #MakingVideo #OdiyanRising

Posted by V A Shrikumar on Monday, 12 March 2018