ഒടിയന്‍ ലുക്കില്‍ മോഹന്‍ലാലിന്റെ ആദ്യ പൊതുപരിപാടി: ലാലേട്ടനെ കാണാന്‍ ആകാംക്ഷയില്‍ പ്രേക്ഷകര്‍

ഒടിയന്‍ ഫസ്റ്റുലുക്ക് പോസ്റ്ററിന് പിന്നാലെ തടികുറച്ച് സ്ലിമ്മായ മോഹന്‍ലാലിന്റെ എയര്‍പോര്‍ട്ട് ലുക്ക് ഇന്നലെ പുറത്തു വന്നിരുന്നു. മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് ഇന്നത്തെ അദ്ദേഹത്തിന്റെ ആദ്യ പൊതുപരിപാടി.

ഒടിയന്‍ ലുക്ക് ക്ലിക്കായതിന് ശേഷമുള്ള മോഹന്‍ലാലിന്റെ ആദ്യ പൊതുപരിപാടിയാണിത്. ഇടപ്പള്ളിയിലെ മൈജിയുടെ ഷോറൂം ഉദ്ഘാടനത്തിന് പുതിയ ലുക്കില്‍ മോഹന്‍ലാല്‍ എത്തും.

രാവിലെ 10.30നാണ് ഷോറൂമിന്റെ ഉദ്ഘാടനം. കഴിഞ്ഞ ഒരു മാസത്തിലേറെയായി മൈജി ഇതിനായുള്ള ക്യാംപെയ്‌നുകള്‍ റണ്‍ ചെയ്യുന്നുണ്ടായിരുന്നു. മോഹന്‍ലാല്‍ സിനിമകള്‍ കൂട്ടിയിണക്കി മൈജി തയാറാക്കിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

https://www.facebook.com/myGdigital/videos/321369878347372/

ഒടിയന്‍ ഫസ്റ്റുലുക്ക് വന്നതിന് ശേഷം ലാലേട്ടന്‍ ഹെയ്‌റ്റേഴ്‌സ് പറഞ്ഞു നടന്നത് അത് കംപ്യൂട്ടര്‍ ഗ്രാഫിക്ക്‌സാണെന്നും ലാലിന്റെ തടി കുറഞ്ഞിട്ടില്ലെന്നുമൊക്കെയാണ്. അത്തരം ആളുകള്‍ക്കുള്ള മറുപടിയായിരുന്നു ഇന്നലത്തെ എയര്‍പോര്‍ട്ട് ലുക്ക് ചിത്രങ്ങള്‍. അതിന് ശേഷമാണ് ഇപ്പോള്‍ പൊതുപരിപാടിയ്ക്കും മോഹന്‍ലാല്‍ എത്തുന്നത്.