Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

‘ഷോലെ’ക്കു ശേഷം ചരിത്രം രചിക്കാന്‍ ‘ഒടിയന്‍’ ; ചിത്രത്തിലേത് ദൈര്‍ഘ്യമേറിയ ക്ലൈമാക്‌സ് രംഗം

, 10:51 pm

ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ഇടം നേടാന്‍ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഒരുങ്ങുന്നു. ചിത്രത്തിലേത് ഏറ്റവും ദൈര്‍ഘ്യമേറിയ ക്ലൈമാക്‌സ് രംഗമാണെന്നാണ് റിപ്പോര്‍ട്ട്. ഷോലെ എന്ന ചിത്രവും ഇതിന് സമാനമായിരുന്നു അരമണിക്കൂറോളം നീളമുള്ള ക്ലൈമാക്‌സ് സീനാണ് ഈ ചിത്രത്തിലുള്ളത് . ഒടിയന്റെ ക്ലൈമാക്‌സും 20 – 25 മിനിറ്റോളം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഒടിയന്റെ ക്ലൈമാക്‌സ് ഷൂട് ചെയ്തത് പൂര്‍ണ്ണമായും രാത്രിയില്‍ ആണ്. ഈ ചിത്രത്തിലെ കൂടുതല്‍ രംഗങ്ങളും രാത്രി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ അഞ്ചു ഗംഭീര സംഘട്ടന രംഗങ്ങള്‍ ഉള്ള ഈ ചിത്രത്തില്‍ എം ജയചന്ദ്രന്‍ ഈണം നല്‍കിയ അഞ്ചു മനോഹര ഗാനങ്ങളും ഉണ്ട്.

ഒടിയന്‍ മാണിക്യന്റെയും സാങ്കല്‍പ്പിക ഗ്രാമമായ തേന്‍കുറിശ്ശിയുടെയും കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെയും മനോജ് ജോഷിയേയും കൂടാതെ പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, മഞ്ജു വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ഒടിയനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് റിലീസായിട്ടാണ് ഒടിയന്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement