കാണാതായ ഒടിയന്‍ തിരിച്ചെത്തി, ഇത് ആരാധകനല്ല: വീഡിയോ പങ്കുവെച്ച് ശ്രീകുമാര്‍ മേനോന്‍

ഈയിടെയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഓഫീസിന് മുന്നിലിരുന്ന ഒടിയന്‍ ശില്പം കാണാതെ പോയത്. അവധി കഴിഞ്ഞ് ഓഫീസില്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം തിരിച്ചറിഞ്ഞതെന്നുമായിരുന്നു ശ്രീകുമാര്‍ പറഞ്ഞത്. ഒപ്പം തന്നെ ശില്‍പം കടത്തിയ ആള്‍ സംവിധായകന് അയച്ച ഒരു ശബ്ദ സന്ദേശവും സിസിടിവി വീഡിയോക്കൊപ്പം സംവിധായകന്‍ പങ്കിട്ടിരുന്നു. ഇപ്പോഴിതാ പോയ ഒടിയന്‍ തിരികെ വന്നിരിക്കുകയാണ്.

‘പോയ ഒടിയന്‍ പാലക്കാട്ടെ പുഷ് 360 ഓഫീസില്‍ ഒരു തള്ളു വണ്ടിയില്‍ തിരിച്ചു വന്നു. എടുത്തു കൊണ്ടുപോയ ആരാധകന്‍ തന്നെ അതൊരു വണ്ടിക്കാരനെ ഏല്‍പ്പിച്ചു മടക്കി തന്നു. വീഡിയോയില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ദൃശ്യത്തില്‍ കാണുന്നത് മടക്കി കൊണ്ടു വരവ് ഏറ്റെടുത്ത പ്രിയപ്പെട്ട വണ്ടിക്കാരനാണ്.

അല്ലാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എടുത്തു കൊണ്ടു പോയ ശേഷം മടക്കി തന്ന ആ ആരാധകനല്ല. എഡിറ്റിംഗും മ്യൂസിക്കും ഓഫീസിലെ രസികന്മാര്‍. നന്ദി, പ്രിയ ആരാധകന്. മടക്കി തന്ന സ്‌നേഹത്തിന്..’ വീഡിയോ പങ്കുവച്ചുകൊണ്ട് ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ എഴുതി.

ചിത്രത്തിന്റെ പ്രൊമോഷനായി നിര്‍മ്മിച്ചതാണ് പ്രതിമകള്‍. 2018ല്‍ ആയിരുന്നു മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ ചിത്രം ‘ഒടിയന്റെ’ റിലീസ്. പ്രമുഖ പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന്റെ ആദ്യ സിനിമയായിരുന്നു ഒടിയന്‍.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്