ഷെയ്ന്‍ അച്ചടക്കമില്ലാത്തവനോ പണത്തിനായി വാശി പിടിക്കുന്നവനോ അല്ല, വിലക്കിയ നടപടി തെറ്റ്: ഷാജി എന്‍ കരുണ്‍

ഷെയ്ന്‍ നിഗത്തെ നിര്‍മാതാക്കളുടെ സംഘടന വിലക്കിയതിനോട് വിയോജിപ്പ് രേഖപ്പെടുത്തി വിഖ്യാത സംവിധായകന്‍ ഷാജി എന്‍ കരുണ്‍.

താനറിയുന്ന ഷെയ്ന്‍ അച്ചടക്കമില്ലാത്തവനോ പണത്തിനായി വാശിപിടിക്കുന്നവനോ അല്ലെന്നും അഭിനയത്തില്‍ നിന്നും ഷെയ്‌നിന് വിലക്ക് ഏര്‍പ്പെടുത്തിയ സംഘടനാ നടപടി ശരിയല്ലെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

Read more

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത “ഓള്” എന്ന ചിത്രത്തിന്റെ ഷെയ്ന്‍ ആയിരുന്നു നായകന്‍. ചിത്രത്തിന്റെ സെറ്റില്‍ ഷെയ്ന്‍ അച്ചടക്കവും സിനിമയോട് ആത്മാര്‍ത്ഥതയുമുള്ള ഒരു അഭിനേതാവായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.