ഒമര്‍ എന്നെക്കൊണ്ട് ഡാന്‍സ് ചെയ്യിച്ചു, പിന്നെ ലിപ് ലോക്കും: ഇര്‍ഷാദ്

‘പവര്‍ സ്റ്റാറി’നു ശേഷം ഒമര്‍ ലുലു ഒരുക്കുന്ന പുതിയ ചിത്രമാണ് ‘നല്ല സമയം’. ഇര്‍ഷാദാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അതോടൊപ്പം പുതുമുഖങ്ങളായ അഞ്ച് നായികമാരും ചിത്രത്തിലുണ്ട്. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവത്ക്കരിക്കുന്ന ഒരു ഫണ്‍ ത്രില്ലറായാണ് ഒമര്‍ ലുലു തന്റെ പുതിയ സിനിമയായ നല്ല സമയം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് നടന്‍ ഇര്‍ഷാദ് പറഞ്ഞിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്

നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഇന്നേ വരെ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഡാന്‍സുണ്ട്, ലിപ് ലോക്കുണ്ട്, അങ്ങനെ പലതും. ഒരു ചെറിയ ഡയലോഗുപോലും ഒറ്റടേക്കില്‍ പൂര്‍ത്തിയാക്കാത്ത പുതുമുഖ നായിക, ലിപ് ലോക്ക് ഒറ്റ ടേക്കില്‍ പൂര്‍ത്തിയാക്കി ഞങ്ങളെ ഞെട്ടിച്ചു, ഇര്‍ഷാദ് പറയുന്നു.

ഒടിടി പ്ലാറ്റ്‌ഫോമിനുവേണ്ടി ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 5 പുതുമുഖ നായികമാരെ ചിത്രത്തില്‍ ഒമര്‍ ലുലു അവതരിപ്പിക്കുന്നുമുണ്ട്. നന്ദന, നീന മധു, നോറ, അസ്ലാമിയ, ഗായത്രി എന്നിവരാണ് നായികമാര്‍.

വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സിനിമയുടെ ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് നിര്‍വ്വഹിക്കുന്നു. ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറില്‍ നവാഗതനായ കലന്തൂര്‍ ആണ് സിനിമയുടെ നിര്‍മ്മാണം.സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ നടന്നു.

സിനിമയെ എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് ഒമറിനറിയാം. ഞാന്‍ എന്നെ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമങ്ങളൊന്നും നടത്താത്തയാളാണ്. എന്നെ കൃത്യമായി മാര്‍കറ്റ് ചെയ്യാന്‍ ഒമര്‍ പറയുകയായിരുന്നു. ഇതുവരെ കാണാത്ത ഇര്‍ഷാദിനെ ‘നല്ല സമയ’ത്തില്‍ കാണാം, ഇര്‍ഷാദ് പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം