ചേട്ടന്റെ പാട്ടിനും എന്റെ ട്രെയിലറിനും റെക്കോഡ് ഡിസ്‌ലൈക്ക്; ഒമര്‍ ലുലുവിനോട് ആലിയ ഭട്ട്, രസകരമായ പോസ്റ്റുമായി സംവിധായകന്‍

24 മണിക്കൂറിനുള്ളില്‍ അമ്പത് ലക്ഷത്തിന് മേല്‍ ഡിസ്‌ലൈക്ക് നേടിയിരിക്കുകയാണ് ആലിയ ഭട്ടിന്റെ പുതിയ ചിത്രം “സഡക് 2″വിന്റെ ട്രെയ്‌ലര്‍. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ശേഷം ഉയര്‍ന്ന വിവാദങ്ങളാണ് സിനിമക്കെതിരായി ഉയര്‍ന്ന പുതിയ ഡിസ്‌ലൈക്ക് കാമ്പയിനു പിന്നില്‍. ഈ സാഹചര്യത്തില്‍ സംവിധായകന്‍ ഒമര്‍ ലുലു പങ്കുവെച്ച ട്രോളാണ് വൈറലാകുന്നത്.

ഒമറിന്റെ “ഒരു അഡാറ് ലവ്” എന്ന സിനിമയിലെ ഗാനങ്ങള്‍ക്ക് നേരെയും ഇതുപോലെ ഡിസ്‌ലൈക്ക് കാമ്പയിന്‍ നടന്നിരുന്നു. ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന് ഡിസ്‌ലൈക്കുകളുടെ പെരുമഴയായിരുന്നു. സഡക് 2വിന്റെ ട്രെയ്‌ലറിന് കിട്ടിയ ഡിസ്‌ലൈക്കിന്റെയും ഫ്രീക്ക് പെണ്ണിനും കിട്ടിയ ഡിസ്‌ലൈക്കിന്റെയും സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുള്ള ട്രോളാണ് ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/omarlulu/posts/1064383027291787

സുശാന്തിനോടുള്ള ആദരവ് ആയി ട്രെയ്‌ലര്‍ ഡിസ്‌ലൈക്ക് ചെയ്യൂ എന്നാണ് സഡക് 2വിനെതിരെ പ്രചരിക്കുന്നത്. യൂട്യൂബിലെ ഏറ്റവും കൂടുതല്‍ ഡിസ്‌ലൈക്ക് ചെയ്ത വീഡിയോ ആക്കണം ഇത് എന്നുള്ള കമന്റുകളും ട്രെയിലറിന് ലഭിക്കുന്നുണ്ട്. ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ വക്താക്കള്‍ എന്ന പേരില്‍ മഹേഷ് ഭട്ട് മകള്‍ ആലിയ ഭട്ട്, കരണ്‍ ജോഹര്‍ എന്നിവര്‍ക്കെതിരെ ആരോപണവുമായി കങ്കണ അടക്കമുള്ള താരങ്ങളും സിനിമാപ്രേമികളും രംഗത്തു വന്നിരുന്നു.

മഹേഷ് ഭട്ട് സംവിധാനം ചെയ്ത് മുകേഷ് ഭട്ട് നിര്‍മ്മിക്കുന്ന സിനിമയില്‍ ആലിയക്കൊപ്പം പൂജ ഭട്ട്, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ പ്ലാറ്റ്ഫോമില്‍ ഓഗസ്റ്റ് 28-നാണ് സഡക് 2 റിലീസിനെത്തുന്നത്. ഹോട്സ്റ്റാര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണം എന്ന കാമ്പയിനും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!