ചേട്ടന്‍മാര്‍ എല്ലാവരും കൂടി കളം നിറഞ്ഞ് കളിക്കാന്‍ ഇറങ്ങുന്നതു കൊണ്ട് ഈ അനിയന്‍കുഞ്ഞിന്റെ 'ധമാക്ക' കളി മാറ്റുന്നു: ഒമര്‍ ലുലു

ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം ധമാക്കയുടെ റിലീസ് മാറ്റി. ചിത്രം 2020 ജനുവരിയിലാകും തിയേറ്ററുകളിലെത്തുക. നേരത്തെ ചിത്രം ഡിസംബര്‍ 20- ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഡിസംബര്‍ 14- ന് ഇറങ്ങാനിരിക്കുന്ന സേവ് ദി ഡേറ്റ് സോംഗിലൂടെ ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

“ധമാക്കയ്ക്ക് കളത്തിലിറങ്ങി കളിയ്ക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരികയും, ചേട്ടന്‍മാര്‍ എല്ലാവരും കൂടി കളം നിറഞ്ഞ് കളിക്കാന്‍ ഇറങ്ങുകയും ചെയ്തത് കൊണ്ട് ഈ അനിയന്‍ കുഞ്ഞിന്റെ ധമാക്ക കളി 20-20 ജനുവരിയിലേക്കു മാറ്റുന്നു. പുതിയ തിയതി ഡിസംബര്‍ 14-ന് ഇറങ്ങുന്ന സേവ് ദി ഡേറ്റ് സോംഗില്‍ അനൗണ്‍സ് ചെയ്യും. ക്രിസ്മസിന് കളിക്കാന്‍ ഇറങ്ങുന്ന എല്ലാ ചേട്ടന്‍മാര്‍ക്കും വിജയാശംസകള്‍ നേരുന്നു.” ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും മലയാള സിനിമാസ്വാദകര്‍ക്ക് സുപരിചിതനായ അരുണും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മുകേഷ്, ഇന്നസെന്റ്, ഉര്‍വ്വശി എന്നിവര്‍ക്കൊപ്പം ധര്‍മജന്‍ ബോള്‍ഗാട്ടി ,ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു ഫെസ്റ്റിവല്‍ മൂഡ് ആയിരിക്കും ചിത്രമെന്നാണ് ഒമര്‍ ലുലു പറയുന്നത്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!