ധമാക്കയുടെ സെന്‍സറിംഗ് കഴിഞ്ഞു; ഇനി അണ്‍ലിമിറ്റഡ് ആഘോഷം

ഒമര്‍ ലുലു ഒരുക്കുന്ന പുതിയ ചിത്രം ധമാക്കയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള “ധമാക്ക” ന്യൂ ഇയര്‍ ചിത്രമായി തിയേറ്ററുകളിലെത്തും. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ.നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണ്ണമായും ഒരു കോമഡി എന്റര്‍ടൈനറായാണ് ഒരുക്കിയിരിക്കുന്നത്.

ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാര്‍ ലൗ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരുണ്‍ കുമാര്‍, നിക്കി ഗല്‍റാണി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഉര്‍വശി, മുകേഷ്, ഇന്നസെന്റ്, ധര്‍മ്മജന്‍ തുടങ്ങി ഒരു വലിയ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

Read more

സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍. ചിത്രം ജനുവരി 2 ന് തിയേറ്ററുകളിലെത്തും.