ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ കേന്ദ്രകഥാപാത്രമാക്കാന്‍ ഒമര്‍ലുലു തിരക്കഥ തിരുത്തി എഴുതുന്നു

ചങ്ക്‌സ് സംവിധായകന്‍ ഒമര്‍ ലുലു ഒരു അഡാര്‍ ലവിന്റെ തിരക്കഥ മാറ്റി എഴുതിക്കുന്നു. ചിത്രത്തില്‍ ചെറുകിട വേഷം ചെയ്യാനെത്തിയ രണ്ടു പേരുടെ അഭിനയത്തില്‍ ആകൃഷ്ടനായി അവരെ ലീഡ് റോളിലേക്ക് ഉയര്‍ത്താനായാണ് തിരക്കഥ തന്നെ മാറ്റി എഴുതുന്നത്. തിരക്കഥയുടെ പുനരവതരണത്തിനായി ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ്. പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇനി ഈ മാസം അവസാനത്തോടെയെ പുനരാരംഭിക്കുകയുള്ളു.

ആദ്യ തിരക്കഥ അനുസരിച്ച് തുല്യ പ്രാധാന്യമുള്ള നാല് ആണ്‍കുട്ടികളുടെ കഥാപാത്രങ്ങളും ഇവര്‍ക്ക് പെയറായുള്ള നാല് പെണ്‍കുട്ടികളെയുമായിരുന്നു നിശ്ചയിച്ചിരുന്നത്. അതിന് ശേഷമാണ് സെറ്റിലെ രണ്ട് ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളുടെ അഭിനയമികവ് സംവിധായകന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാല് എന്നത് അഞ്ചായി ഉയര്‍ത്തി. ഇവരുടെ പശ്ചാത്തല കഥയ്ക്കും മറ്റുമായിട്ടാണ് ഇപ്പോള്‍ തിരക്കഥ തന്നെ ഒമര്‍ മാറ്റി എഴുതുന്നത്. ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളെ ലീഡ് റോളിലേക്ക് മാറ്റി തിരക്കഥ മാറ്റി എഴുതുന്നത് ഇതുവരെ പറഞ്ഞുകേട്ടിട്ട് പോലുമില്ലാത്ത സംഭവമാണ്.

സിനിമയ്ക്ക് വേണ്ടി പാടാന്‍ കണ്ടെത്തിയ സത്യജിത് എന്ന ചെറുപ്പക്കാരന് പിന്നിലുമുണ്ട് ഇത്തരത്തിലൊരു കഥ. ഒമര്‍ ലുലു ഫെയ്‌സ്ബുക്കിലൂടെ കണ്ടെത്തിയ സത്യജിത്തിനെ സംഗീത സംവിധായകനായ ഷാന്‍ റഹ്മാന് പരിചയപ്പെടുത്തുകയും സിനിമയില്‍ പാടാന്‍ അവസരം നല്‍കുകയുമായിരുന്നു. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നതും നവാഗതരാണ്. സാരംഗ് ജയപ്രകാശ്, ലിജോ പാനാടന്‍ എന്നിവരാണ് പ്ലസ് 2 വിദ്യാര്‍ത്ഥികളുടെ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!