'ലാലേട്ടനെ പോലൊരു മഹാനടനെ കിട്ടിയിട്ടും വേണ്ട രീതിക്ക് ചിത്രീകരിക്കാഞ്ഞത് വിഡ്ഢിത്തം'; കാമിയോ റോളിനെ പരിഹസിച്ച് പോസ്റ്റ്, മറുപടിയുമായി ഒമര്‍ ലുലു

‘ജയിലര്‍’ ചിത്രത്തില്‍ വളരെ കുറച്ച് മിനുട്ടുകള്‍ മാത്രമുള്ള കാമിയോ റോളിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ മാത്യൂ എന്ന കഥാപാത്രത്തെ ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ഈ കഥാപാത്രത്തെയും സംവിധായകനെയും പരിഹസിച്ചെത്തിയ കമന്റിന് സംവിധായകന്‍ ഒമര്‍ ലുലു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ജയിലറിലെ രജനികാന്തിന്റെ ചിത്രം പങ്കുവച്ചാണ് പോസ്റ്റ് എത്തിയത്. ”ലാലേട്ടനെപ്പോലൊരു മഹാനടനെ കിട്ടിയിട്ടും വേണ്ട രീതിക്ക് ചിത്രീകരിക്കാഞ്ഞത് അങ്ങേയറ്റത്തെ വിഡ്ഢിത്തം ആയിപ്പോയി” എന്നാണ് ഒരു സിനിമാഗ്രൂപ്പില്‍ എത്തിയ ഒരു പോസ്റ്റ്. ബിജിത്ത് വിജയന്‍ എന്നയാള്‍ പങ്കുവച്ച പോസ്റ്റിനാണ് ഒമര്‍ മറുപടി നല്‍കിയത്.

”ഇത് രജനികാന്ത് സിനിമയാണ് ബിജിത് തല്‍ക്കാലം രാവണപ്രഭു ഡൗണ്‍ലോഡ് ചെയ്തു കാണു.. ലാലേട്ടനെ കാണാന്‍” എന്നാണ് ഒമറിന്റെ മറുപടി. ഈ മറുപടിക്ക് നിറയെ പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. അതേസമയം, ലാലേട്ടന്‍ പൊളിച്ചു എന്ന കമന്റുകളുമായാണ് പലരും സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

https://scontent.fcok4-1.fna.fbcdn.net/v/t1.15752-9/365985945_687905176560238_2031894635010551414_n.png?_nc_cat=107&ccb=1-7&_nc_sid=8cd0a2&_nc_ohc=xdrUYwAKKswAX9QwKWA&_nc_ht=scontent.fcok4-1.fna&oh=03_AdTeTB46mUrq0lz9s_twPAMB0jbuizE2oL2vrDtPtqf_6w&oe=64FC33A0

ജയിലറിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യത ഇതാണെങ്കില്‍ വാലിബന്‍ എന്തായിരിക്കും എന്നും പലരും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ചോദിക്കുന്നുണ്ട്. നെല്‍സണിന്റെ മറ്റ് ചിത്രങ്ങളിലേത് പോലെ തന്നെ ജയിലറിലെ നായകനും പതിഞ്ഞ താളത്തില്‍ നിന്ന് ആവേശത്തിലേക്ക് എത്തുന്ന വിധമാണെന്നും അനിരുദ്ധിന്റെ പശ്ചാത്തല സംഗീതം ഗംഭീരമാണെന്നും അഭിപ്രായങ്ങളുണ്ട്.