തെലുങ്കില്‍ പുതിയ റെക്കോഡിട്ട് ഒമര്‍ ലുലു; ട്രെന്‍ഡ് ആയി 'ഒരു അഡാറ് ലവ്'

കേരളത്തില്‍ സമ്മിശ്ര പ്രതികരണം നേടിയ ഒമര്‍ ലുലു ചിത്രം “ഒരു അഡാറ് ലവി”ന് തെലുങ്കില്‍ വന്‍ സ്വീകാര്യത. ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ “ലവേഴ്‌സ് ഡേ” യൂട്യൂബില്‍ റിലീസ് ചെയ്ത് 12 ദിവസം മാത്രം പിന്നിടുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ജൂണ്‍ 13-ന് ആണ് ചിത്രം തെലുങ്ക് ഫിലിം നഗര്‍ എന്ന ചാനലില്‍ റിലീസ് ചെയ്തത്.

ഇപ്പോള്‍ 14 ദിവസം പിന്നിടുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണം 10,823,647 ആയിട്ടുണ്ട്. സിനിമയിലെ നൂറിന്‍ ഷെരീഫിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ നൂറിന്റെ ഗാഥ എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയിലെ ഗാനങ്ങളും തെലുങ്കില്‍ വന്‍ ഹിറ്റായി. “ആനന്ദാലെ” എന്ന ഗാനം യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡ് ആയി.

സ്‌കൂള്‍ പശ്ചാത്തലത്തിലുളള കഥയാണ് ചിത്രം പറയുന്നത്. ഷാന്‍ റഹമാന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലെ എല്ലാ ഗാനങ്ങളും വന്‍ ഹിറ്റായിരുന്നു. റോഷന്‍, പ്രിയ വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!