'പൊന്ന് അണ്ണന്മാരെ, ടൈറ്റില്‍ ക്രെഡിറ്റ്‌സ് ഒന്ന് നോക്കീട്ട് പോരെ'; ധമാക്കയിലെ ഗാനത്തിന് ട്രോള്‍ പൂരവും ഡിസ് ലൈക്ക് ക്യാമ്പയിനും, ട്രോളന്മാരോട് ഒമര്‍ ലുലു പറയുന്നത്

ഒമര്‍ ലുലു ചിത്രം ധമാക്കയിലെ പൊട്ടി പൊട്ടി എന്ന രണ്ടാമത്തെ വീഡിയോ ഗാനം ഇന്നലെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. ഗാനമെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ഗാനത്തെ ട്രോളന്മാരും ഏറ്റുപിടിച്ചു. ഗോപിസുന്ദര്‍ ഗാനം കോപ്പിയടിച്ചതാണെന്നാണ് ട്രോളന്മാരുടെ വാദം. സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം അരങ്ങേറുന്നതിനൊപ്പം തന്നെ യൂട്യൂബില്‍ പാട്ടിനെതിരെ ഡിസ് ലൈക്ക് ക്യാമ്പയിനുകളും ആരംഭിച്ചു കഴിഞ്ഞു.

എന്നാല്‍ പാട്ട് പുറത്തു വിടുന്നതിന് മുമ്പ് തന്നെ താന്‍ ഇത് അള്‍ജീരിയന്‍ ആര്‍ട്ടിസ്റ്റ് ഖലീദിന്റെ പ്രശസ്ത ഗാനം ദീദി ദീദിയുടെ റീമിക്‌സാണെന്ന് പറഞ്ഞിരുന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു അറിയിച്ചു. പാട്ട് റിലീസ് ചെയ്യുന്നതിന്റെ അറിയിപ്പ് പോസ്റ്ററിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. സംഭവം കൂടുതല്‍ വൈറലായതോടെ തന്‌റെ ഫെയ്‌സ്ബുക്ക് പേജിലൂടെയും ഒമര്‍ പ്രതികരണമറിയിച്ചിട്ടുണ്ട്. കോപ്പിയടിച്ചുവെന്ന് ആരോപിക്കുന്ന ഒരു ട്രോള്‍ പോസ്റ്റ് പങ്കുവെച്ചു കൊണ്ടാണ് സംവിധായകന്റെ പ്രതികരണം.

പാട്ട് ഇഷ്ടപ്പെടുക, ഇഷ്ടപ്പെടാതിരിക്കുക എന്നത് നിങ്ങളുടെ ഇഷ്ടം പൊന്ന് അണ്ണന്‍മാരെ ദീദീ സോംഗിന്റെ Remix എന്ന് പറഞ്ഞ് തന്നെയാ ഇറക്കിയത് Title Credits ഒന്ന് നോക്കീട്ട് പോരെ trolls ഒമര്‍ കുറിച്ചു. അതേസമയം, പല ഭാഷകളിലായി റീമിക്‌സ് ചെയ്തിട്ടുള്ള ഈ ഗാനം സുരേഷ് ഗോപി – ജയരാജ് ടീമിന്റെ സൂപ്പര്‍ ഹിറ്റ് ആക്ഷന്‍ ചിത്രമായ “ഹൈവേ”യിലും ഉള്‍പ്പെടുത്തിയിരുന്നു. ഗോപി സുന്ദറാണ് ധമാക്കയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്‌സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മുന്‍പ് ഇറങ്ങിയ ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന ഗാനം യുട്യൂബില്‍ ശ്രദ്ധ നേടിയിരുന്നു.

Image may contain: 3 people, people smiling, text

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ് , വേണു ഒ. വി, കിരണ്‍ ലാല്‍ എന്നിവര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു. സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം. നവംബര്‍ 28ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം