മുന്‍ ഭര്‍ത്താവ് നാഗചൈതന്യയുടേയും ശോഭിത ധൂലിപാലയുടേയും വിവാഹദിവസം നടി സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റുകള്‍ ചര്‍ച്ചയാകുന്നു. തന്റെ നാത്തൂനെ സ്‌നേഹിക്കുന്നു എന്ന ഒരു പോസ്റ്റ് ആണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. ‘ലോകത്ത് നല്ല നാത്തൂന്മാരുണ്ട്. എന്റെ നാത്തൂനെ ഞാന്‍ സ്‌നേഹിക്കുന്നു’ എന്ന പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
സമാന്തയുടെ സഹോദരന്‍ ഡേവിഡിന്റെ ഭാര്യ നിക്കോള പങ്കുവച്ച പോസ്റ്റ് റീ ഷെയര്‍ ചെയ്യുകയാണ് നടി ചെയ്തത്. ഈ വര്‍ഷം സെപ്റ്റംബറിലായിരുന്നു സമാന്തയുടെ സഹോദരന്‍ ഡേവിഡും അമേരിക്കന്‍ വംശജയായ നിക്കോളുമായുള്ള കല്യാണം. അമേരിക്കയില്‍ വച്ചുനടന്ന വിവാഹത്തില്‍ നിറസാന്നിധ്യമായിരുന്നു സാമന്ത.
നാഗചൈതന്യയുടെ വിവാഹ ദിവസം സാമന്ത പങ്കുവച്ച മറ്റൊരു വീഡിയോയും ചര്‍ച്ചയായിരുന്നു. ‘ഫൈറ്റ് ലൈക് എ ഗേള്‍’ എന്ന ഹാഷ്ടാഗ് ചേര്‍ത്താണ് ഫ്രീസ്‌റ്റൈല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വീഡിയോ സാമന്ത പങ്കുവച്ചത്. ഗെയിമിന് മുന്നോടിയായി ഹസ്തദാനം ചെയ്തപ്പോള്‍ ഒരു ആണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുടെ കൈ വേദനിപ്പിച്ചിരുന്നു.
ശേഷം നടന്ന മത്സരത്തില്‍ പെണ്‍കുട്ടി ജയിച്ചപ്പോള്‍ ആണ്‍കുട്ടി കരഞ്ഞുകൊണ്ടാണ് തോല്‍വിയെ നേരിട്ടത്. ആ കരച്ചില്‍ ലേശം പേര്‍സണല്‍ ആണെന്ന് കമന്റുകളില്‍ കണ്ടതുപോലെ സമാന്തയും കരുതിയിരിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയയല്‍ പ്രേക്ഷകര്‍ ചോദിക്കുന്നത്. അതേസമയം, 2017ല്‍ വിവാഹിതരായ സാമന്തയും നാഗചൈതന്യയും 2021 ഒക്ടോബറിലാണ് വേര്‍പിരിഞ്ഞത്.