ഞാന്‍ എന്റെ നാത്തൂനെ സ്‌നേഹിക്കുന്നു..; നാഗചൈതന്യയുടെ വിവാഹദിവസം സാമന്തയുടെ കുറിപ്പ്, ചര്‍ച്ചയാകുന്നു

മുന്‍ ഭര്‍ത്താവ് നാഗചൈതന്യയുടേയും ശോഭിത ധൂലിപാലയുടേയും വിവാഹദിവസം നടി സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റുകള്‍ ചര്‍ച്ചയാകുന്നു. തന്റെ നാത്തൂനെ സ്‌നേഹിക്കുന്നു എന്ന ഒരു പോസ്റ്റ് ആണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. ‘ലോകത്ത് നല്ല നാത്തൂന്മാരുണ്ട്. എന്റെ നാത്തൂനെ ഞാന്‍ സ്‌നേഹിക്കുന്നു’ എന്ന പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

സമാന്തയുടെ സഹോദരന്‍ ഡേവിഡിന്റെ ഭാര്യ നിക്കോള പങ്കുവച്ച പോസ്റ്റ് റീ ഷെയര്‍ ചെയ്യുകയാണ് നടി ചെയ്തത്. ഈ വര്‍ഷം സെപ്റ്റംബറിലായിരുന്നു സമാന്തയുടെ സഹോദരന്‍ ഡേവിഡും അമേരിക്കന്‍ വംശജയായ നിക്കോളുമായുള്ള കല്യാണം. അമേരിക്കയില്‍ വച്ചുനടന്ന വിവാഹത്തില്‍ നിറസാന്നിധ്യമായിരുന്നു സാമന്ത.

നാഗചൈതന്യയുടെ വിവാഹ ദിവസം സാമന്ത പങ്കുവച്ച മറ്റൊരു വീഡിയോയും ചര്‍ച്ചയായിരുന്നു. ‘ഫൈറ്റ് ലൈക് എ ഗേള്‍’ എന്ന ഹാഷ്ടാഗ് ചേര്‍ത്താണ് ഫ്രീസ്‌റ്റൈല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വീഡിയോ സാമന്ത പങ്കുവച്ചത്. ഗെയിമിന് മുന്നോടിയായി ഹസ്തദാനം ചെയ്തപ്പോള്‍ ഒരു ആണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുടെ കൈ വേദനിപ്പിച്ചിരുന്നു.

ശേഷം നടന്ന മത്സരത്തില്‍ പെണ്‍കുട്ടി ജയിച്ചപ്പോള്‍ ആണ്‍കുട്ടി കരഞ്ഞുകൊണ്ടാണ് തോല്‍വിയെ നേരിട്ടത്. ആ കരച്ചില്‍ ലേശം പേര്‍സണല്‍ ആണെന്ന് കമന്റുകളില്‍ കണ്ടതുപോലെ സമാന്തയും കരുതിയിരിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയയല്‍ പ്രേക്ഷകര്‍ ചോദിക്കുന്നത്. അതേസമയം, 2017ല്‍ വിവാഹിതരായ സാമന്തയും നാഗചൈതന്യയും 2021 ഒക്ടോബറിലാണ് വേര്‍പിരിഞ്ഞത്.

Latest Stories

'ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം, പരാതിക്ക് പിന്നിൽ മറ്റ് ഉദ്ദേശങ്ങൾ'; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബോബി ചെമ്മണ്ണൂർ

'സംഭവിച്ച കാര്യങ്ങളിൽ കുറ്റബോധമില്ല': നടി ഹണി റോസ് നൽകിയ ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈവിടാതെ ഇന്ത്യ; ഇടക്കാല സര്‍ക്കാരിന്റെ നിര്‍ദേശം തള്ളി; വിസ കാലാവധി നീട്ടി നല്‍കി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ കൂപ്പണ്‍ കൗണ്ടറിലേക്ക് ആളുകള്‍ ഇടിച്ചു കയറി; തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ