കടക്കല്‍ ചന്ദ്രൻ ഭരണം ഏറ്റെടുക്കാൻ  വരുന്നു ; നെറ്റ്ഫ്‌ളിക്‌സിൽ എത്താൻ  ഇനി മണിക്കൂറുകള്‍ മാത്രം

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത മമ്മൂട്ടി  ചിത്രം വൺ മാര്‍ച്ച് 26നാണ് റിലീസ് ചെയ്തത്.  ഇപ്പോഴിതാ ആ പ്രശ്‌നത്തിന് പരിഹാരമായി നെറ്റ്ഫ്‌ളിക്‌സില്‍ നാളെ മുതല്‍ വണ്‍ എത്തുകയാണ്

ഇന്ന് രാത്രി 12 മണിയോടെ തന്നെ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും. നെറ്റ്ഫ്‌ളിക്‌സിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ ചിത്രം ഏപ്രില്‍ 27 ചൊവ്വാഴ്ച സ്ട്രീം ചെയ്യുന്നു എന്ന വിവരം കൊടുത്തിട്ടുണ്ട്.

ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം മുന്നോട്ടുവെയ്ക്കുന്ന ആശയത്തെ കുറിച്ചും മമ്മൂട്ടി, മുരളി ഗോപി തുടങ്ങിയവരുടെ അഭിനയത്തെ കുറിച്ചും മികച്ച അഭിപ്രായം തന്നെയാണ് പ്രേക്ഷകര്‍ നല്‍കിയത്.

ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്യാണ് നിര്‍വ്വഹിച്ചത്. മുരളി ഗോപി, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഗോപി സുന്ദര്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്‍വ്വഹിച്ചത്.

ചിത്രം 2020 ഏപ്രിലിലാണ് റിലീസ് ചെയ്യാനിരുന്നത്. കോവിഡ് മൂലം ചിത്രത്തിന്റെ റിലീസ് നീട്ടിവെയ്ക്കുകയായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം