'മാധ്യമങ്ങളില്‍ പിണറായി വിജയനോടുള്ള സാദൃശ്യം മാത്രം, യഥാര്‍ത്ഥ വിഷയം റൈറ്റ് ടു റീകോള്‍'; ശ്രദ്ധേയമായി അഭിഭാഷകന്റെ കുറിപ്പ്

മമ്മൂട്ടിയുടെ വണ്‍ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. സിനിമയില്‍ പ്രമേയമാകുന്ന റൈറ്റ് ടു റീകോള്‍ എന്ന ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന അവരുടെ പ്രതിനിധികളെ തിരിച്ചു വിളിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന ബില്ലാണ് റൈറ്റ് ടു റീ കാള്‍. എന്താണ് ഈ ബില്‍ എന്ന് പറയുന്നു അഭിഭാഷകന്‍ രാഹുല്‍ ഗോവിന്ദിന്റെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കുറിപ്പ്:

പ്രശസ്ത നടന്‍ മമ്മൂട്ടി കടക്കല്‍ ചന്ദ്രന്‍ എന്ന പേരില്‍ കേരള മുഖ്യമന്ത്രിയുടെ വേഷത്തില്‍ വരുന്ന ചിത്രമാണ് വണ്‍. ചിത്രത്തിന്റെ റിവ്യൂകള്‍ എല്ലാം കേവലം കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രി പിണറായി വിജയനോട് സാദൃശ്യമുള്ള കഥാപാത്രം എന്നിങ്ങനെയാണ് മാധ്യമങ്ങളില്‍ കാണുന്നത് മറിച്ച് ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്ന യഥാര്‍ത്ഥ വിഷയം ആരും റിവ്യൂ ചെയ്തു കണ്ടിട്ടില്ല ആയതിനാലാണ് സിനിമ ചര്‍ച്ച ചെയ്യപെടുന്ന വിഷയത്തില്‍ റിവ്യൂ എഴുതിയത്.

#Right_To_Recall എന്ന ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സിനിമയാണ് മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്ന #One എന്ന ചിത്രം. ഇന്നലെ തന്നെ സിനിമ കാണുകയുണ്ടായി ആദ്യം തന്നെ പറയട്ടെ ടി സിനിമ പിണറായി വിജയനെ അനുകരിക്കുന്ന സിനിമയല്ല അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അത് കേവലം യാദൃശ്ചികം മാത്രം. സിനിമ ചര്‍ച്ച ചെയ്യുന്നത് തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോലിളക്കം സൃഷ്ടിക്കുന്ന Right To Recall എന്ന ബില്ലിനെകുറിച്ചാണ്.

എന്താണ് Right To Recall? ഇന്ത്യന്‍ എന്ന ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധികളെ തെരഞ്ഞെടുത്ത് ഭരണസിരാകേന്ദ്രങ്ങളില്‍ അയക്കുന്നത് വോട്ടര്‍മാരാണല്ലോ എല്ലാ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ പാര്‍ലമെന്റ്, നിയമസഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നീ ഭരണസിരാകേന്ദ്രങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയും വോട്ടര്‍മാര്‍ അവര്‍ക്ക് അനുയോജ്യമായ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുകയും അവര്‍ മികച്ചതോ മോശമോ ആയ ഭരണം കാഴ്ചവെച്ചാലും അവരെ അഞ്ചു വര്‍ഷം സഹിക്കുകയല്ലാതെ മാര്‍ഗമില്ല ടി സാഹചര്യത്തിലാണ് Right To Recall എന്ന ബില്ലിന്റെ പ്രസക്തി നാം തെരഞ്ഞെടുത്തുവിടുന്ന ജനപ്രതിനിധികള്‍ മോശം ഭരണമാണ് കാഴ്ചവെക്കുന്നതെന്ന് വോട്ടര്‍മാര്‍ക്ക് ബോധ്യപ്പെട്ടാല്‍ ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവകാശം അതാണ് Right To Recall ബില്ലിന്റെ പ്രത്യേകത ഇപ്പോള്‍ ഏകദേശം കാര്യം മനസിലായികാണും.

ഒരു ജനാധിപത്യ രാജ്യത്ത് ടി ബില്ലിന്റെ ആവിശ്യകത അനിവാര്യമാണ്. സിനിമ കണ്ട് ഇറങ്ങിയപ്പോള്‍ ഞാന്‍ ചിന്തിച്ചുപോയി Right To Recall എന്ന നിയമം നമ്മുടെ രാജ്യത്ത് നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന കോലിളക്കങ്ങളും അതുമൂലമുണ്ടാകുന്ന മാറ്റങ്ങളും പക്ഷേ എന്തുതന്നെ കോലിളക്കങ്ങള്‍ സൃഷ്ടിച്ചാലും Right To Recall എന്ന നിയമം നടപ്പിലായാല്‍ അത് ടി നാടിന് ഗുണമേ ഉണ്ടാകുകയോള്ളു. ഇനിയും കൂടുതല്‍ എഴുതണെമന്ന് ഉണ്ട് പക്ഷേ അത് സിനിമ കാണുവാന്‍ പോകുന്നവരെ ബാധിക്കുമെന്നതിനാല്‍ ഇവിടെ നിര്‍ത്തുന്നു ബാക്കി സ്‌ക്രീനില്‍.

വോട്ടര്‍മാര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു നല്ല രാഷ്ട്രീയ സിനിമ. തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ തീര്‍ച്ചയായും ചര്‍ച്ചചെയ്യപെടേണ്ടതാണ് #One എന്ന സിനിമ. സിനിമയുടെ സംവിധായകന്‍ സന്തോഷ് വിശ്വനാഥന്‍ അഭിനയതാക്കള്‍ അണിയറ പ്രവര്‍ത്തകര്‍ കൂടാതെ സിനിമക്ക് വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം