ഇതിനെ മാത്രമേ കെട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളു അങ്ങനെ അതും ആയി

നിരന്തരം സോസിയൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ആളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. നിരവധി കിംവദന്തികളാണ് ഗോപി സുന്ദറിനെപറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടാറുള്ളത്. വനിതാ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ നിരന്തരം പോസ്റ്റ് ചെയ്യാറുള്ളത് കൊണ്ട് തന്നെ അവരെയും ഗോപി സുന്ദറിനെയും വെച്ചുള്ള കഥകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നതും പതിവാണ്.

ഇപ്പോഴിതാ പുതിയ ഒരു പോസ്റ്റുമായാണ് ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പുതിയ ചിത്രം ആരുടെയെന്നല്ലേ!!! ഇവളാണ് എന്റെ കല്യാണികുട്ടി എന്ന ക്യാപ്ഷനോടെ ഒരു നായയുടെ ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിട്ടുള്ളത്. ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖം ഇല്ലാത്ത കമന്റോളികൾക്കും നന്ദി. ഇവളാണ് എന്റെ കല്യാണികുട്ടി എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദർ ചിത്രം പങ്കുവച്ചിരിക്കുന്നത്.

May be an image of 1 person, beard and smiling

വളരെ രസകരമാണ് താരത്തിന്റെ പോസ്റ്റിന് താഴെ വന്നിട്ടുള്ള കമന്റുകൾ. എല്ലാരും വാ നമുക്ക് പട്ടിക്കുനേരെ സൈബർ ആക്രമണം നടത്താം എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇതിനെ മാത്രമേ കെട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളു അങ്ങനെ അതും ആയി എന്ന കമന്റ് ആണ് മറ്റൊരാൾ കുറിച്ചിട്ടുള്ളത്. നല്ല ചേർച്ചയുണ്ട് അണ്ണാ, ധൈര്യം ആയി കൂടെ നിർത്താം നന്ദി ഉള്ള വർഗം ആണ് അവസാനം വരെ കൂടെ കാണും, സത്യത്തിൽ ഇട്ടേച്ചു പോയ കാമുകിമാരെക്കാൾ നന്ദി ഇവൾക്കുണ്ട് എന്നാണോ ഉദേശിച്ചത്‌ എന്ന് തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Read more