ബാഫ്റ്റയിൽ തിളങ്ങി നോളന്റെ 'ഓപ്പൺഹൈമർ'; മികച്ച നടനടക്കം ഏഴ് പുരസ്കാരങ്ങൾ

ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ ആർട്സിന്റെ (ബാഫ്റ്റ) ഇത്തവണത്തെ പുരസ്കാരങ്ങളിൽ തിളങ്ങി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഓപ്പൺഹൈമർ’. ആറ്റം ബോംബിന്റെ പിതാവെന്നറിയപ്പെടുന്ന റോബർട്ട് ജെ ഓപ്പൺഹൈമറിന്റെ ജീവിതകഥ പറഞ്ഞ ചിത്രം. മികച്ച നടനും, മികച്ച സിനിമയ്ക്കും മികച്ച സഹ നടനും അടക്കം ഏഴ് പുരസ്കാരങ്ങളാണ് വാരിക്കൂട്ടിയത്.

View this post on Instagram

A post shared by BAFTA (@bafta)

മികച്ച നടനുള്ള ബാഫ്റ്റ പുരസ്കാരം സ്വന്തമാക്കിയതിലൂടെ കിലിയൻ മർഫി ഓസ്കർ പുരസ്കാരം നേടാനുള്ള സാധ്യതയുള്ളതായും നിരവധി പേർ വിലയിരുത്തുന്നുണ്ട്.

മികച്ച സംവിധായകനായി ക്രിസ്റ്റഫർ നോളൻ തിരഞ്ഞെടുക്കപ്പെട്ടതിലൂടെ തന്റെ ആദ്യ ബാഫ്റ്റ പുരസകാരവും നോളൻ ഓപ്പൺഹൈമറിലൂടെ സ്വന്തമാക്കി. മികച്ച ഛായാഗ്രഹണത്തിനും, എഡിറ്റിങ്ങിനും ചിത്രത്തിന് പുരസ്കാരങ്ങളുണ്ട്.

View this post on Instagram

A post shared by BAFTA (@bafta)

യോർഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത ‘പുവർ തിങ്സി’ലൂടെ മികച്ച നടിക്കുള്ള പുരസ്കാരം എമ്മ സ്റ്റോൺ സ്വന്തമാക്കി. മികച്ച തിരക്കഥക്കുള്ള പുരസ്കാരം ജസ്റ്റിൻ ട്രയറ്റിന്റെ ‘അനാറ്റമി ഓഫ് എ ഫാൾ’ സ്വന്തമാക്കിയപ്പോൾ
മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിന് ‘ദി സോൺ ഓഫ് ഇന്ററസ്റ്റ്’ കരസ്ഥമാക്കി.

Latest Stories

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ