'സിനിമ കണ്ടിറങ്ങിയപ്പോള്‍ ഒരു ചേച്ചി വന്ന് പറഞ്ഞു കണ്ണ് നിറഞ്ഞിട്ടുണ്ട് മോനേ' എന്ന്; ഹൃദയത്തില്‍ തൊടാന്‍ കഴിവുള്ള ഒരു ചിത്രം ചെയ്തതില്‍ സന്തോഷം'

നവാഗതനായ വിവേക് ആര്യന്‍ സംവിധാനം ചെയ്ത ഓര്‍മ്മയില്‍ ഒരു ശിശിരം തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്പര്‍ശിക്കാന്‍ കഴിവുള്ള ഒരു സിനിമ ചെയ്തതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ പടങ്ങള്‍ എല്ലാം ഹിറ്റായ ഒരു നടനാണെങ്കില്‍ ആളുകള്‍ സിനിമ അന്വേഷിച്ച് തിയേറ്ററില്‍ പോവും. ഞാന്‍ ക്യാരക്റ്റര്‍ റോളുകള്‍ ചെയ്യുന്ന ഒരു ആര്‍ട്ടിസ്റ്റായതുകൊണ്ട് അതിന്റേതായ പരിമിതികള്‍ ഉണ്ട്. കുടുംബ പ്രേക്ഷകരാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്. വലിയ ബൂമൊന്നുമുള്ള സിനിമയല്ല. പതിയെ ആളുകളിലേക്ക് എത്തുന്നുണ്ട്. എറണാകുളത്ത് വെച്ച് സിനിമ കണ്ടിറങ്ങിയപ്പോള്‍ ഒരു ചേച്ചി വന്നിട്ട് പറഞ്ഞു, “കണ്ണു നിറഞ്ഞിട്ടുണ്ട് മോനേ…”എന്ന്. “വള്ളിയും തെറ്റി പുള്ളിയും തെറ്റി”യുടെ സംവിധായകന്‍ വിളിച്ചിട്ട് പറഞ്ഞു, “അവനു നന്നായി ഫീല്‍ ചെയ്തു, റിലേറ്റ് ചെയ്യാന്‍ പറ്റി” എന്നൊക്കെ. എവിടെയൊക്കെയോ ആളുകളെ സ്പര്‍ശിക്കാന്‍ കഴിയുന്നൊരു സിനിമ ചെയ്തു എന്നതില്‍ സന്തോഷമുണ്ട്. ദീപക് പറഞ്ഞു.

പുതുമുഖം അനശ്വരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തില്‍ വിദ്യാര്‍ത്ഥിയായാണ് ദീപക് വേഷമിടുന്നത്. എല്‍ദോ മാത്യു, ജെയിംസ് സാം, ബേസില്‍ ജോസഫ്, ഇര്‍ഷാദ്, അശോകന്‍, മാല പാര്‍വതി, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

വിഷ്ണുരാജിന്റെ കഥയ്ക്ക് ശിവപ്രസാദ് സി.ജി, അപ്പു ശ്രീനിവാസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാക്ട്രോ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ഛായാഗ്രഹണം അരുണ്‍ ജെയിംസ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കിയിരിക്കുന്നു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്