അംബാനി വിവാഹാഘോഷത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ മുടി; വീഡിയോയുമായി ഓറി

ജൂലൈ 12 അംബാനി കുടുംബത്തില്‍ വിവാഹം നടക്കാനിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ച അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചിന്റെയും പ്രീ വെഡ്ഡിങ് പരിപാടികള്‍ കഴിഞ്ഞ ശേഷമാണ് വിവാഹത്തിനോട് അനുബന്ധിച്ചുള്ള പരിപാടികള്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഹല്‍ദി ചടങ്ങ് ഗംഭീരമായി ആഘോഷിച്ചിരുന്നു.

ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ജാന്‍വി കപൂര്‍, സാറ അലി ഖാന്‍ തുടങ്ങി ബോളിവുഡ് താരങ്ങള്‍ എല്ലാം ആഘോഷങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇവര്‍ക്കൊപ്പം സെലിബ്രിറ്റി ഇന്‍ഫ്‌ലുവന്‍സര്‍ ഒറി എന്നു വിളിപ്പേരുള്ള ഒര്‍ഹാന്‍ അവത്രാമണിയും പങ്കെടുത്തിരുന്നു. അംബാനി കുടുംബത്തിലെ ആഘോഷങ്ങളുടെ വ്‌ളോഗുകള്‍ ഒറി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

Anant Ambani-Radhika Merchant Wedding: Orry Relishes 'Best' Vada Pav Even  After Spotting A Hair In His Plate | Watch | Times Now

ഇതിനിടെ ലഭിച്ച ഭക്ഷണത്തില്‍ മുടി ഉണ്ടായിരുന്നതായാണ് ഒറി പറയുന്നത്. ഒറി തന്റെ സുഹൃത്ത് ടാനിയ ഷറഫിനൊപ്പമാണ് ഭക്ഷണം കഴിക്കാന്‍ എത്തുന്നത്. ഒരു സ്റ്റോളില്‍ ഇരുവരും എത്തുകയും അവിടെയുണ്ടായിരുന്ന വട പാവ് കഴിച്ചു നോക്കുകയും ചെയ്തു.

ടാനിയ ആണ് ആദ്യം വട പാവ് കഴിച്ചത്. പിന്നാലെ അതില്‍ നിന്നും ഒരു മുടി കിട്ടി. ഒറി തന്റെ വീഡിയോയില്‍ അത് സൂം ചെയ്ത് കാണിക്കുന്നുണ്ട്. അതിന് ശേഷം ഒറി മറ്റൊരു പട പാവ് ആസ്വദിച്ച് കഴിക്കുന്നതാണ് വീഡിയോയില്‍ കാണാനാവുക.

ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസമായിരുന്നു പ്രീ വെഡ്ഡിങ് ആഘോഷം. അതിന് ശേഷമാണ് ഇറ്റലിയില്‍ ആഡംബര കപ്പലില്‍ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടന്നത്. പ്രീ വെഡ്ഡിങ് ആഘോഷത്തിന് മാറ്റുകൂട്ടാനായി പോപ് താരം റിഹാന എത്തിയിരുന്നു. കഴിഞ്ഞ ദിവസം ജസ്റ്റിന് ബീബറും സംഗീത നിശയുമായി എത്തിയിരുന്നു.

Read more