ജീവന്‍ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊല കേസിന്റെ ചുരുളുകളും; 'ഒരു അന്വേഷണത്തിന്റെ തുടക്കം' നവംബര്‍ 8ന് തിയേറ്ററുകളിലേക്ക്

എംഎ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ നവംബര്‍ 8ന് തിയേറ്ററുകളിലെത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിഎം കുഞ്ഞുമൊയ്തീന്‍ അദ്ദേഹത്തിന്റെ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സേവന കാലത്ത് ഒരു കേസുമായ് ബന്ധപ്പെട്ട സൂചനകളും അനുമാനങ്ങളും തന്റെ ഡയറിയില്‍ കുറിച്ചിട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഡയറിയിലെ വരികള്‍ വികസിപ്പിച്ച് സിനിമയാക്കുകയാണ് കുഞ്ഞിമൊയ്തീന്റെ മകന്‍ എംഎ നിഷാദ്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവര്‍ത്തകനുമായ ജീവന്‍ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊല കേസിന്റെ ചുരുളുകളുമാണ് ചിത്രത്തിന്റെ പ്രമേയം. വാണി വിശ്വനാഥ് വീണ്ടും സിനിമയിലേക്ക് മടങ്ങി വരികയാണ് ഈ ചിത്രത്തിലൂടെ.

ഷൈന്‍ ടോം ചാക്കോ, സമുദ്രകനി, മുകേഷ്, അശോകന്‍, ബൈജു സന്തോഷ് എന്നിവരോടൊപ്പം 70 ഓളം താരങ്ങള്‍ സിനിമയില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രം സംവിധായകന്‍ നിഷാദ് തന്നെയാണ് അവതരിപ്പിക്കുന്നത്. U/A സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കോട്ടയം, കുട്ടിക്കാനം, തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്.

സുധീഷ്, ശിവദ, ദുര്‍ഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോള്‍, ആഭിജ, പ്രശാന്ത് അലക്‌സാണ്ടര്‍, ജോണി ആന്റണി, വിജയ് ബാബു, സുധീര്‍ കരമന, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ഷഹീന്‍ സിദ്ദിഖ്, കോട്ടയം നസീര്‍, കൈലാഷ്, ബിജു സോപാനം, കലാഭവന്‍ ഷാജോണ്‍, സായികുമാര്‍, കലാഭവന്‍ നവാസ്, പി ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, അനു നായര്‍, സിനി എബ്രഹാം, ദില്‍ഷ പ്രസാദ്, ഗൗരി പാര്‍വതി, മഞ്ജു സുഭാഷ്, ജയകൃഷ്ണന്‍, ജയകുമാര്‍, ജയശങ്കര്‍, അനീഷ് ഗോപാല്‍, ചെമ്പില്‍ അശോകന്‍, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവില്‍, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്‍, ഭദ്ര, പ്രിയാ രാജീവ്, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠന്‍, സുന്ദര്‍ പാണ്ട്യന്‍, സാബുഅമി, അനീഷ് ഗോപാല്‍, രാജേഷ് അമ്പലപ്പുഴ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

അതേസമയം, നിഷാദിന്റെ പിതാവ് കുഞ്ഞുമൊയ്തീന്‍, ക്രൈം ബ്രാഞ്ച് എസ്പി ആയും ഇടുക്കി എസ്പി ആയും ദീര്‍ഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ്. ഡി ഐ ജി റാങ്കില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് പ്രസിഡന്റില്‍ നിന്നും രണ്ട് തവണ സ്വര്‍ണ്ണ മെഡല്‍ ലഭിച്ചിട്ടുണ്ട്.

സിനിമയുടെ ഛായാഗ്രഹണം: വിവേക് മേനോന്‍, ചിത്രസംയോജനം: ജോണ്‍കുട്ടി, സംഗീതം: എം ജയചന്ദ്രന്‍, പശ്ചാത്തല സംഗീതം: മാര്‍ക്ക് ഡി മൂസ്, ഗാനരചന: പ്രഭാവര്‍മ്മ, ഹരിനാരായണന്‍, പളനി ഭാരതി, ഓഡിയോഗ്രാഫി: എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: ബിനോയ് ബെന്നി, കലാസംവിധാനം: ഗിരീഷ് മേനോന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്.

മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കൃഷ്ണകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍: രമേശ് അമാനത്ത്, വി എഫ് എക്‌സ്: പിക്ടോറിയല്‍, സ്റ്റില്‍സ്: ഫിറോസ് കെ ജയേഷ്, ത്രില്‍സ്: ഫീനിക്‌സ് പ്രഭു, ബില്ല ജഗന്‍, കൊറിയോഗ്രാഫര്‍: ബ്രിന്ദ മാസ്റ്റര്‍, ഡിസൈന്‍: യെല്ലോ യൂത്ത്.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!