ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു: ഷെയ്പ്പ് ഓഫ് വാട്ടറിന് 13 നോമിനേഷനുകള്‍

90 ാമത് ഓസ്‌കര്‍ പുരസ്‌ക്കാരങ്ങള്‍ക്കുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, സംവിധായകന്‍, നടി ഉള്‍പ്പെടെ 13 നാമനിര്‍ദ്ദേശങ്ങളാണ് ഷെയ്പ്പ് ഓഫ് വാട്ടര്‍ നേടിയിരിക്കുന്നത്. അമേരിക്കന്‍ ഫാന്റസി ഡ്രാമാ വിഭാഗത്തില്‍പ്പെട്ട ചിത്രമാണ് ഷെയ്പ്പ് ഓഫ് വാട്ടര്‍.