95-ാം ഓസ്‌കറില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ‘ദ എലഫന്റ് വിസ്പേഴ്സ്’ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടി. കാര്‍ത്തികി ഗോസോല്‍വസ് ആണ് സംവിധായകന്‍. നിര്‍മ്മാണം ഗുനീത് മോംഗ.
തമിഴ്‌നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തില്‍ ചിത്രീകരിച്ചിരിക്കുന്ന എലിഫന്റ് വിസ്പറേഴ്സ്, ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണത്തില്‍ വളരുന്ന രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്. മുതുമലയിലെ ആനക്കുട്ടികളെ പരിശീലിപ്പിക്കുന്ന ദമ്പതികളുടെ കഥയാണ് ചിത്രം.
മികച്ച സഹനടന്‍ ആയി കെ ഹൈ ക്യുവാന്‍ ജാമി ലീ കര്‍ട്ടിസ് മികച്ച സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു. എവരിതിങ് ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇരുവരും പുരസ്‌കാരം നേടിയത്. മികച്ച ഗാനവിഭാഗത്തില്‍ എസ്.എസ്. രാജമൗലി ചിത്രമായ ആര്‍.ആറിലെ ‘നാട്ടു നാട്ടു…’ ഗാനവും മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ അവാര്‍ഡിനായി ഓള്‍ ദാറ്റ് ബ്രീത്ത് മത്സര പട്ടികയിലുണ്ട്.
ജിമ്മി കിമ്മല്‍ ആതിഥേയത്വം വഹിക്കുന്ന ചടങ്ങില്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, എമിലി ബ്ലണ്ട്, മൈക്കല്‍ ബി ജോര്‍ദാന്‍, ജോനാഥന്‍ മേജേഴ്‌സ്, റിസ് അഹമ്മദ് എന്നിവരാണ് അവതാരകര്‍.