തിയേറ്ററില്‍ കാലിടറിയും ഹിറ്റ് അടിച്ചും സിനിമകള്‍, കൂട്ടത്തോടെ ഒ.ടി.ടിയിലേക്ക്; ഓഗസ്റ്റിലെ ഒ.ടി.ടി റിലീസുകള്‍ ഇങ്ങനെ

ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയും ഫ്‌ളോപ്പ് ആവുകയും ചെയ്ത സിനിമകള്‍ കൂട്ടത്തോടെ ഒ.ടി.ടിയിലേക്ക്. ‘ടര്‍ബോ’, ‘ഉള്ളൊഴുക്ക്’, ‘തലവന്‍’, ‘മനോരഥങ്ങള്‍’ എന്ന മലയാള ചിത്രങ്ങള്‍ ഈ മാസം ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കുകയാണ്. ‘കല്‍ക്കി 2898എഡി’, ‘ഇന്ത്യന്‍ 2’ എന്നീ ചിത്രങ്ങളും ഒ.ടി.ടിയില്‍ എത്തുന്നുണ്ട്.

വൈശാഖിന്റെ സംവിധാനത്തില്‍ എത്തിയ മമ്മൂട്ടി ചിത്രം ടര്‍ബോ സോണി ലിവില്‍ ഓഗസ്റ്റ് 9 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്ററില്‍ 70.1 കോടി രൂപ കളക്ഷന്‍ നേടി തിയേറ്ററില്‍ ഹിറ്റ് ആയ ചിത്രമാണ് ടര്‍ബോ. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുക്കിയ അഞ്ചാമത്തെ ചിത്രത്തില്‍ ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിട്ടത്.

എംടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി മലയാളത്തിലെ മുന്‍നിര സംവിധായകര്‍ ഒരുക്കി, മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ അഭിനയിക്കുന്ന മനോരഥങ്ങള്‍ എന്ന ഒന്‍പത് സിനിമകളുടെ സമാഹാരം ഓഗസ്റ്റ് 15ന് സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം സീ 5 ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീം ചെയ്യും. മലയാളത്തില്‍ മാത്രമല്ല, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ സീ 5ല്‍ ലഭ്യമാകും.

ഏറെ നിരൂപകശ്രദ്ധ നേടിയ ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് ഓഗസ്റ്റ് അവസാനത്തോടെയാണ് ഒ.ടി.ടിയില്‍ എത്തുക. ഉര്‍വശിയും പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് തിയേറ്ററില്‍ നിന്നും 4.42 കോടി രൂപ മാത്രമേ നേടാനായിട്ടുള്ളു. ജൂണ്‍ 21ന് ആയിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്.

ജിസ് ജോയ്‌യുടെ സംവിധാനത്തില്‍ എത്തിയ ത്രില്ലര്‍ ചിത്രമായ ‘തലവന്‍’ ഓണത്തോട് അനുബന്ധിച്ചാണ് ഒ.ടി.ടിയില്‍ എത്തുക. ബിജു മേനോനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മെയ് 24ന് ആയിരുന്നു തിയേറ്ററുകളിലെത്തിയത്. 25 കോടി രൂപയാണ് ചിത്രം നേടിയ കളക്ഷന്‍. സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രഭാസ്-നാഗ് അശ്വിന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’ ഓഗസ്റ്റ് 15ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 27ന് റിലീസ് ചെയ്ത ചിത്രം 1100 കോടി ബോക്സ് ഓഫീസില്‍ നിന്നും ഇതുവരെ നേടിയത്. മഹാഭാരത യുദ്ധം നടന്ന് ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യയാണ് നാഗ് അശ്വിന്‍ ഭാവനാത്മകമായി അവതരിപ്പിച്ചത്. കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ക്കൊപ്പം നിരവധി യുവതാരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ഹോളിവുഡ് ചിത്രം ‘ഡ്യൂണ്‍ 2’ ഇന്ന് മുതല്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു. മാര്‍ച്ച് 2ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയ ചിത്രം വലിയ വിജയമായിരുന്നു.2021ല്‍ പുറത്തിങ്ങിയ ഡ്യൂണിന്റെ തുടര്‍ച്ചയാണിത്. 190 മില്യന്‍ ഡോളറാണ് സിനിമയുടെ മുതല്‍മുടക്ക്. 711 മില്യണ്‍ ഡോളറോളമാണ് വരുമാനം നേടിയത്. ചിത്രം ജിയോ സിനിമയില്‍ സ്ട്രീമിംഗ് ആരംഭിച്ചു.

Latest Stories

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു