200 കോടി ചിത്രം ദുരന്തമായി, മഹേഷ് ബാബുവിന് നിരാശാക്കാലം, സര്‍പ്രൈസ് ഹിറ്റ് ആയി 'അയലാനും' 'ഹനുമാനും'; ഇനി ഒ.ടി.ടിയില്‍ റിലീസ് മേളം

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ഇനി തമിഴ്-തെലുങ്ക് ചിത്രങ്ങളുടെ ചാകര. പൊങ്കല്‍ റിലീസ് ആയി തിയേറ്ററുകളില്‍ എത്തിയ തെന്നിന്ത്യന്‍ സിനിമകളാണ് ഒ.ടി.ടിയില്‍ ഈ മാസം റിലീസിന് ഒരുങ്ങുന്നത്. ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ മുതല്‍ തെലുങ്കില്‍ സര്‍പ്രൈസ് ഹിറ്റ് ആയി മാറിയ ‘ഹനുമാന്‍’ വരെയുള്ള സിനിമകള്‍ ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഒ.ടി.ടിയില്‍ എത്തും.

മഹേഷ് ബാബു ചിത്രം ‘ഗുണ്ടൂര്‍ കാരം’ ഫെബ്രുവരി 9ന് നെറ്റ്ഫ്‌ളികിസില്‍ സ്ട്രീമിംഗ് ആരംഭിക്കും. ത്രിവിക്രം ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ശ്രീലീല ആയിരുന്നു നായിക. ജനുവരി 12ന് തിയേറ്ററില്‍ എത്തിയ ചിത്രം ഫ്‌ളോപ്പ് ആയിരുന്നു. 200 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ആകെ നേടിയത് 175.3 കോടി രൂപ മാത്രമാണ്. ഓപ്പണിംഗ് ദിനത്തില്‍ 46 കോടി നേടി, മൂന്ന് ദിവത്തിനുള്ളില്‍ 108 കോടി വരെ നേടിയ ചിത്രം ബോക്‌സ് ഓഫീസില്‍ പെട്ടെന്ന് കൂപ്പുകുത്തുകയായിരുന്നു.

ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ ചിത്രവും ഫെബ്രുവരി 9ന് സ്ട്രീമിംഗ് ആരംഭിക്കും. ആമസോണ്‍ പ്രൈമിലാണ് സിനിമ എത്തുക. ജനുവരി 12ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 104.79 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. 50 കോടി ബജറ്റില്‍ ആയിരുന്നു ചിത്രം നിര്‍മ്മിച്ചത്. അരുണ്‍ മാതേശ്വരനാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തത്.

ശിവകാര്‍ത്തികേയന്‍ നായകനായ അവതരിപ്പിച്ച തമിഴ് സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം ‘അയലാന്‍’ ഫെബ്രുവരി 16ന് സ്ട്രീമിംഗ് ആരംഭിക്കും. സണ്‍ നെക്സ്റ്റ് ഒ.ടി.ടിയിലാണ് ചിത്രം എത്തുന്നത്. ഭൂമിയിലേക്ക് എത്തുന്ന ഏലിയന്റെ കഥയാണ് സിനിമ പറഞ്ഞത്. ജനുവരി 12ന് തിയേറ്ററില്‍ എത്തിയ ചിത്രം ആര്‍ രവികുമാര്‍ ആണ് സംവിധാനം ചെയ്തത്. 96 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

ബോളിവുഡില്‍ നിന്നും ‘ഭക്ഷക്’ എന്ന ചിത്രം കൂടി ഫെബ്രുവരി 9ന് നെറ്റ്ഫ്‌ളിക്‌സില്‍ എത്തും. ഭൂമി പെഡ്‌നേക്കര്‍ നായികയാവുന്ന സീരിസ് ഷാരൂഖ് ഖാന്‍ ആണ് നിര്‍മ്മിക്കുന്നത്. പുല്‍കിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്വേഷാത്മക പത്രപ്രവര്‍ത്തകയായാണ് ഭൂമി പഡ്‌നേക്കര്‍ ചിത്രത്തില്‍ എത്തുന്നത്. ക്രൈം ത്രില്ലര്‍ ആയാണ് ഭക്ഷക് എത്തുന്നത്.

തേജ സജ്ജ നായകനായ ‘ഹനുമാന്‍’ മാര്‍ച്ച് 22ന് ആണ് സീ ഫൈവിലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ജനുവരി 12ന് തിയേറ്ററില്‍ എത്തിയ ചിത്രം 250 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. പ്രശാന്ത് വര്‍മ്മയാണ് സംവിധാനം. അമൃത അയ്യര്‍, വരലക്ഷ്മി ശരത്കുമാര്‍, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണെല കിഷോര്‍, സമുദ്രക്കനി, ഗെറ്റപ്പ് ശ്രീനു, സത്യ, രോഹിണി, രാകേഷ് മാസ്റ്റര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ