ഇത് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാലം; പുതിയ പോസ്റ്ററുമായി 'ഒറ്റക്കൊമ്പന്‍' ടീം

ഒറ്റക്കൊമ്പന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്ത് . ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തത്. ‘ഇനി ഉയര്‍ത്തെഴുന്നേല്പിന്റെ കാലം’ എന്ന ടാഗ് ലൈനോടെ പകുതി മറച്ച രീതിയില്‍ സുരേഷ് ഗോപിയുടെ മുഖമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്.

ഒറ്റക്കൊമ്പന്‍ സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടത്തിയത് വലിയ താരനിരതന്നെയായിരുന്നു. ചിത്രത്തില്‍ പാലാക്കാരന്‍ അച്ഛായനായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. മാത്യൂ തോമസ് പാലമൂട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്നറാണ്. ചിത്രത്തില്‍ മുകേഷ്, ജോജു ജോര്‍ജ് എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

അതേസമയം സിനിമ വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സംവിധായകനുമായ ജിനു എബ്രഹാം നല്‍കിയ പരാതിയിന്മേലായിരുന്നു സിനിയമിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെയാണ് ഒറ്റക്കൊമ്പന്റെ അണിയറപ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഒറ്റക്കൊമ്പനെതിരെ ഫയല്‍ ചെയ്ത കേസില്‍ ഇടപെടേണ്ടതില്ല എന്ന് സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. വിചാരണ നടപടികള്‍ വേഗത്തിലാക്കുവാനും ഇരു കക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുവാനും കോടതി ആവശ്യപ്പെട്ടു.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്ന സിനിമയുടെ കഥാ പശ്ചാത്തലവും കഥാപാത്രത്തിന്റെ പേരും ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്.

Latest Stories

തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ല; തിരോധാനത്തിന് പിന്നില്‍ മണ്ണ് മാഫിയയെന്ന് കുടുംബം

റേഷന്‍ മസ്റ്ററിംഗ് എങ്ങനെ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാം?

പാലക്കാട് പണമെത്തിയത് വിഡി സതീശന്റെ കാറില്‍; കെസി വേണുഗോപാലും പണം കൊണ്ടുവന്നെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്

മേപ്പാടിയിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് സംഭവത്തില്‍ റവന്യ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍; 'നല്‍കിയ ഒരു കിറ്റിലും കേടുപാടില്ല, സെപ്തബറിലെ കിറ്റാണെങ്കില്‍ ആരാണ് ഇത്ര വൈകി വിതരണം ചെയ്തത്?

തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ എല്ലാ യുവാക്കള്‍ക്കും വിവാഹം; വ്യത്യസ്ത വാഗ്ദാനവുമായി എന്‍സിപി സ്ഥാനാര്‍ത്ഥി

കാളിന്ദിയെ വെളുപ്പിച്ച വിഷം!

എനിക്കെതിരെയും വധഭീഷണിയുണ്ട്, എങ്കിലും ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല: വിക്രാന്ത് മാസി

'സിങ്കം തിരുമ്പി വന്തിട്ടേന്ന് സൊല്ല്'; ബിസിസിഐയുടെ മുഖത്തടിച്ച് ശ്രേയസ് അയ്യർ

സുനിത വില്യംസ് രോഗബാധിതയോ? ബഹിരാകാശത്ത് നിന്ന് ഇനി ഒരു മടങ്ങി വരവ് അസാധ്യമോ? പുതിയ ചിത്രം കണ്ട് ഞെട്ടി നെറ്റിസണ്‍സ്

മട്ടന്‍ ബിരിയാണിക്ക് പകരം ബ്രഡും ഒരു ബക്കറ്റ് പുകയുമോ? അന്തംവിട്ട് റിമി ടോമി