നമ്മുടെ ഇൻഡസ്ട്രി കുറച്ച് കൂടി പ്രൊഫഷണൽ ആകണം; പല തവണ ശമ്പളം കിട്ടാതെ ഇരുന്നിട്ടുണ്ട്: പ്രശാന്ത് അലക്സാണ്ടർ

ടെലിവിഷൻ പരിപാടികളിലൂടെ അവതാരകനായി തൻ്റെ കരിയർ ആരംഭിച്ച് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് വന്ന നടനാണ് പ്രശാന്ത് അലക്സാണ്ടർ. 2002ൽ കമൽ സംവിധാനം ചെയ്‌ത നമ്മൾ എന്ന സിനിമയിലൂടെയാണ് പ്രശാന്ത് തൻ്റെ സിനിമാ കരിയർ ആരംഭിക്കുന്നത്. ഇപ്പോഴിതാ തരാം ഒരു ചാനലിന് നൽകിയ അഭിമുഖത്തിലെ തുറന്ന് പറച്ചിലുകളാണ് ചർച്ചയാകുന്നത്.

മലയാളം ഇൻഡസ്ട്രി കുറച്ച് കൂടി പ്രൊഫഷണൽ ആകണമെന്നാണ് പ്രശാന്ത് അലക്സാണ്ടർ പറയുന്നത്. റിപ്പോർട്ടർ ചാനലിനോടായിരുന്നു താരത്തിന്റെ പ്രതികരണം. കരിയറിന്റെ തുടക്കകാലത്ത് പല തവണ പറഞ്ഞ ശമ്പളം കിട്ടാതെയും അല്ലെങ്കിൽ ശമ്പളം പറയാതെ ഇരിക്കുകയും ചെയ്തിട്ടുണ്ടെന്ന് താരം പറയുന്നു. എന്റെ ശമ്പളം ഞാൻ ചോദിക്കാറുണ്ട് അപ്പോൾ സിനിമയിൽ മുന്നോട്ട് പോകണമെങ്കിൽ അങ്ങനെയൊക്കെ ചോദിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് കൂടെ ജോലി ചെയ്യുന്നവർ പറയും.

നമ്മുടെ ഇൻഡസ്ട്രി പല കാര്യങ്ങളിലും കുറച്ച് കൂടി പ്രൊഫഷണൽ ആകേണ്ടിയിരിക്കുന്നു എന്നും പ്രശാന്ത് അലക്സാണ്ടർ പറയുന്നു. പൈസ ചോദിച്ചുകൊണ്ടിരുന്നാൽ ശല്യക്കാരാണെന്ന് പറഞ്ഞു നമ്മളെ ഒഴിവാക്കിയേക്കാം. ഇപ്പോഴും അത് അനുഭവിക്കുന്ന ആളുകൾ ഉണ്ടാകാം. നമ്മുടെ ഇൻഡസ്ട്രി പല കാര്യങ്ങളിലും കുറച്ച് കൂടി പ്രൊഫഷണൽ ആകേണ്ടിയിരിക്കുന്നു. അങ്ങനെ ആകണമെങ്കിൽ നിർമാതാവിന് സേഫ്റ്റി എന്ന കാര്യം ഫീൽ ചെയ്യണം. അതിന് വേണ്ടിയാണ് ആദ്യത്തെ പഠനങ്ങളും ശ്രമങ്ങളും നടക്കേണ്ടതെന്നും പ്രശാന്ത് അലക്സാണ്ടർ പറഞ്ഞു.

Latest Stories

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

'കല്യാണി പ്രിയദർശൻ വിവാഹിതയായി'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍

റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടി 48-ാം വയസ്സിൽ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു

മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം; ബോംബെ ഹൈക്കോടതി