മലയാളികളുടെ പ്രിയപ്പെട്ട ഗായകരാണ് യേശുദാസും പി. ജയചന്ദ്രനും. ഗായകനെന്ന നിലയില്‍ തനിക്ക് ഏറെ ശ്രദ്ധ നേടിത്തന്ന ഒരു സൂപ്പര്‍ഹിറ്റ് ഗാനം പാടേണ്ടിയിരുന്നത് യേശുദാസ് ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പി. ജയചന്ദ്രന്‍.
“കളിത്തോഴന്‍” എന്ന ചിത്രത്തിലെ ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ “”മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി”” എന്ന ഗാനം യേശുദാസിനെ കൊണ്ട് ആലപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഈ ചിത്രത്തിലെ “”താരുണ്യം തന്നുടെ”” എന്ന ഗാനമാണ് തന്നെ കൊണ്ട് പാടിക്കാനിരുന്നതെന്നും ജയചന്ദ്രന്‍ പറയുന്നു.
താരുണ്യം തന്നുടെ എന്ന ഗാനമാണ് പാടേണ്ടതെങ്കിലും മഞ്ഞലയില്‍ എന്ന ഗാനം കൂടി പഠിച്ചോളാന്‍ ദേവരാജന്‍ മാസ്റ്റര്‍ പറയുകയായിരുന്നു. പിന്നീട് രണ്ട് ഗാനവും തന്നെ കൊണ്ട് പാടിപ്പിക്കുകയായിരുന്നുവെന്നും ജയചന്ദ്രന്‍ പറയുന്നു.