തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേയ്ക്ക് രാഷ്ട്രീയ രംഗം പ്രവേശിച്ചതിനു പിന്നാലെ കൊച്ചിയിലെ മമ്മൂട്ടിയുടെ വസതിയിലേയ്ക്ക് സ്ഥാനാര്‍ത്ഥികളുടെ ഒഴുക്ക്. വോട്ട് മാത്രമല്ല തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊഴുപ്പു കൂട്ടാനുമാണ് സ്ഥാനാര്‍ത്ഥികള്‍ മമ്മൂട്ടിയെ കാണാനെത്തിയത്. ഇടത്-വലത് വ്യത്യാസമില്ലാതെയാണ് മമ്മൂട്ടി വസതിയിലേക്ക് സ്ഥാനാര്‍ത്ഥികള്‍ എത്തുന്നത്.
എറണാകുളം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. രാജീവ് വോട്ടഭ്യര്‍ഥിച്ചാണ് മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. രാജീവിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന മമ്മൂട്ടി എല്ലാവരും വോട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരമാണ് വോട്ടവകാശം എന്നും അത് എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
ഡിജിറ്റല്‍ കാമ്പയ്ന്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്‍ മമ്മൂട്ടിയെ സന്ദര്‍ശിച്ചത്. ഡിജിറ്റല്‍ കാമ്പയ്‌നിന്റെ ഭാഗമായി പ്രതാപന്റെ ഫെയ്‌സ്ബുക്ക് പേജ് മമ്മൂട്ടി പ്രകാശനം ചെയ്തു. മുമ്പ് മമ്മൂട്ടിയുടെ ഫാന്‍സ് അസോസിയേഷനില്‍ ഉണ്ടായിരുന്ന പ്രതാപന് താരവുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ട്. പ്രതാപന്‍ ജയിച്ചു കാണണമെന്നാണ് ആഗ്രഹമെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ ജ്യേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് മമ്മൂട്ടിയുടെ പിന്തുണ തേടി എത്തിയതെന്ന് പ്രതാപന്‍ പറഞ്ഞു.
https://www.facebook.com/prajeev.cpm/videos/310184639644213/?v=310184639644213