'ഫൈനല്‍സ്' ക്രിയാത്മക ഊര്‍ജ്ജത്തിന്റെ സിനിമ; പ്രശംസിച്ച് പി. രാജീവ്

നവാഗതനായ പി.ആര്‍ അരുണ്‍ ഒരുക്കി രജീഷ വിജയന്‍ കേന്ദ്രകഥാപാത്രമായി എത്തിയ “ഫൈനല്‍സ്” മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ വിജയപ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി. രാജീവ്. “ഫൈനല്‍സ്” ക്രിയാത്മക ഊര്‍ജ്ജത്തിന്റെ സിനിമയാണെന്ന് രാജീവ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

“എപ്പോഴും പരാജയപ്പെടുമ്പോഴും ഒരിക്കലെങ്കിലും ജയിക്കാനായി നിരന്തരം പൊരുതി കൊണ്ടിരിക്കുന്ന മനുഷ്യന്‍ പ്രതീക്ഷയുടെ പ്രകാശമാണ്. വീണിടങ്ങളില്‍ അവര്‍ അവസാനിക്കുന്നില്ല , പുതിയ വഴികളും പുതിയ മനുഷ്യരും സ്വപനത്തെ നെഞ്ചിലേറ്റി കൊണ്ടു പോകുന്നു. “ഫൈനല്‍സ്” ക്രിയാത്മക ഊര്‍ജ്ജത്തിന്റെ സിനിമയാണ് . തുടക്കം നഷ്ടമായെങ്കിലും കണ്ട തുടര്‍ച്ച മികച്ചതാണ്. അധികാര കേന്ദ്രങ്ങളോട് ഏറ്റുമുട്ടുന്ന പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സമര്‍പ്പണം വിജയത്തിലേക്ക് നയിക്കുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിക്കു ശേഷം സുരാജ് വെഞ്ഞാറമൂടിന്റെ തന്മയത്വം നിറഞ്ഞ അഭിനയം. അരുണിനും ടീമിനും അഭിനന്ദനങ്ങള്‍.” പി. രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചിത്രത്തില്‍ ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന സൈക്ലിംഗ് താരമായാണ് രജീഷ എത്തുന്നത്. മണിയന്‍ പിളള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോ തോമസിന്റെ തീവണ്ടിയിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ