'എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പേടിയുള്ള കാര്യം അതാണ്'; 'തങ്കലാൻ' പുത്തൻ അപ്ഡേറ്റുമായി മാളവിക മോഹനൻ

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കലാൻ’. അതുകൊണ്ട് തന്നെ തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തങ്കലാൻ

വിക്രമാണ് ചിത്രത്തിൽ നായകനായെത്തുന്നത്. വേഷപകർച്ചകൾ കൊണ്ട് എപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കുന്ന താരമാണ് വിക്രം. അതുകൊണ്ട് തന്നെ താരത്തിന്റെ തങ്കലാനിലെ മേക്ക്ഓവർ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മോഹനനും ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തിന്റെ ഡബ്ബിംഗ് ആരംഭിച്ചു എന്നാണ് മാളവിക മോഹനൻ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. “എന്നെ സംബന്ധിച്ചിടത്തോളം ഫിലിം മേക്കിങ്ങിലെ ഏറ്റവും പേടിയുള്ള കാര്യമാണ് ഡബ്ബിങ് എന്നത്. ആരെങ്കിലും എന്റെ കൂടെയിരുന്ന് എന്റെ കൈ ചേർത്തുപിടിക്കാമോ” എന്നാണ് ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് മാളവിക എക്സിൽ കുറിച്ചത്.

പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്.

തങ്കലാൻ ഓസ്കർ വേദി ലക്ഷ്യമിടുന്നുണ്ടെന്ന് അടുത്തിടെ ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ ധനഞ്ജയൻ പറഞ്ഞിരുന്നു. ഓസ്‌കറിന്‌ പുറമെ 8 അന്താരാഷ്ട്ര പുരസ്കാരങ്ങൾക്കായി ‘തങ്കലാൻ’ സമർപ്പിക്കുമെന്നാണ്നിർമ്മാതാവ് പറഞ്ഞത്. എന്തായാലും ഒരു മികച്ച സിനിമാനുഭവമായിരിക്കും തങ്കലാൻ പ്രേക്ഷകർക്ക് സമ്മാനിക്കാൻ പോവുന്നതെന്ന് ഉറപ്പാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ