ഈ നൂറ്റാണ്ടിലെ മികച്ച സിനിമകളെ കണ്ടെത്തുന്നതിനായി ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറ്റ് ആൻഡ് സൗണ്ട് മാഗസിനിൽ ഇടം നേടിയ 25 ചിത്രങ്ങളിലെ ഏക ഇന്ത്യൻ ചിത്രമായി പാ രഞ്ജിത്ത് ചിത്രം ‘കാല’.
രജനികാന്തിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കിയ കാല 2018-ലാണ് പുറത്തിറങ്ങിയത്. ദലിത് രാഷ്ട്രീയവും ഭൂമിയുടെ രാഷ്ട്രീയവും സമകാലിക ഇന്ത്യൻ രാഷ്ട്രീയവും ചർച്ച ചെയ്ത കാല മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയിരുന്നു. തമിഴ്നാട്ടിൽ നിന്നും കുടിയേറി മുംബൈയിലെ ധാരാവിയിൽ എത്തിപ്പെട്ട ദലിത് ജനതയുടെ നിലനിൽപ്പിന് വേണ്ടിയുള്ള അഭിമാന പോരാട്ടം കൂടിയായിരുന്നു കാല.
25 Films of the Century from the Summer 2024 issue of @SightSoundmag – how many have you seen? https://t.co/zC0hHhf41X@letterboxd pic.twitter.com/lhKN2efVdb
— BFI (@BFI) June 17, 2024
രജനികാന്തിന്റെ അതുവരെ കണ്ടു ശീലിച്ച മാസ് ആക്ഷൻ നായകനിൽ നിന്നും വ്യത്യസ്തമായി രജനികാന്ത് എന്ന നടനെ കൂടി ഉപയോഗപ്പെടുത്തിയ ചിത്രം കൂടിയാണ് കാല.
ആഗ്നസ് വർദയുടെ ‘ദി ഗ്ലീനേഴ്സ് ആന്റ് ഐ’, സ്റ്റീവൻ സ്പീൽബർഗിന്റെ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’, പാർക്ക് ചാൻ വൂക്കിന്റെ ‘ഓൾഡ് ബോയ്’, അപിചാത്പോങ്ങ് വീരസെതുക്കൾ ചിത്രം ‘സെമിത്തേരി ഓഫ് സപ്ലെൻഡർ’, ജോർഡാൻ പീലെയുടെ ‘ഗെറ്റ് ഔട്ട്’, ഹോങ് സാങ് സൂവിന്റെ ‘വാക്ക് അപ്പ്’ ഏലിയ സുലൈമാൻ ചിത്രം ‘ഡിവൈൻ ഇന്റർവെൻഷൻ’ തുടങ്ങിയവയാണ് പട്ടികയിലുള്ള മറ്റ് ചിത്രങ്ങൾ.