പ്രതാപ് പോത്തനും സോനാ ഹൈഡനും; 'പച്ചമാങ്ങ'യുടെ ട്രെയിലര്‍

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രമാണ് പച്ചമാങ്ങാ. ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും സംഭാഷണവും രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും സോനാ ഹൈഡന്റെ ഗ്ലാമര്‍ പ്രദര്‍ശനവും ചേര്‍ന്ന ഈ ട്രെയിലര്‍ വമ്പന്‍ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്.

ഷാജി പട്ടിക്കര കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ശ്യാം കുമാര്‍ ആണ്. സാജന്‍ റാം സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വി ടി ശ്രീജിത്തും ഇതിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് പി കെ ഗോപിയും ആണ്. ഫുള്‍ മാര്‍ക്ക് സിനിമയുടെ ബാനറില്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

1980- കള്‍ മുതല്‍ മലയാള സിനിമയില്‍ ഉള്ള കലാകാരന്‍ ആണ് പ്രതാപ് പോത്തന്‍. ഒട്ടേറെ ക്ലാസിക് മലയാള ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള അദ്ദേഹം മോഹന്‍ലാല്‍, ശിവാജി ഗണേശന്‍ ടീമിനെ വെച്ചൊരുക്കിയ ഒരു യാത്രാമൊഴി സൂപ്പര്‍ വിജയം നേടിയ ചിത്രമാണ്.

ഋതുഭേദം, ഡെയ്‌സി എന്നിവയും അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍ ആണ്. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലൂടെയും പ്രശസ്തനായ നടനാണ് പ്രതാപ് പോത്തന്‍.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?